ഏലൂർ വികസന സന്ദേശയാത്ര ഇന്ന് സമാപിക്കും

കളമശേരി
എൽഡിഎഫ് ഭരണസമിതിയുടെ നേതൃത്വത്തിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ ഏലൂർ നഗരസഭയുടെ വികസനനേട്ടം ജനങ്ങളിൽ എത്തിക്കാനായി സംഘടിപ്പിച്ച ത്രിദിന ‘വികസന സന്ദേശയാത്ര' ബുധൻ രാത്രി സമാപിക്കും. നഗരസഭാ ചെയർമാൻ എ ഡി സുജിൽ ക്യാപ്റ്റനായ ജാഥ രണ്ടാംദിവസം മഞ്ഞുമ്മൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനുസമീപം കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം പി എ ഡേവിസ് ഉദ്ഘാടനം ചെയ്തു. പി എസ് സെൻ അധ്യക്ഷനായി. അയ്യംകുളത്ത് നടന്ന സമാപനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. പി അജിത് കുമാർ അധ്യക്ഷനായി.
എം ടി നിക്സൺ, സി പി ഉഷ, കെ ബി സുലൈമാൻ, പി എ ഷിബു തുടങ്ങിയവർ സംസാരിച്ചു.
ബുധൻ വൈകിട്ട് നാലിന് തിണ്ണയ്ക്കകത്ത് സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ എൻ ഗോപിനാഥ് മൂന്നാംദിന പര്യടനം ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് പാട്ടുപുരയ്ക്കൽ കവലയിൽ സമാപിക്കും. സമാപനം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യും.









0 comments