1500 ബയോ കമ്പോസ്റ്റർ ബിന്‍കൂടി നൽകി

ഏലൂരിൽ ഉറവിടമാലിന്യ സംസ്കരണം പൂർണതയിലേക്ക്

Eloor Muncipality
വെബ് ഡെസ്ക്

Published on Jul 08, 2025, 03:39 AM | 1 min read


കളമശേരി

ഏലൂർ നഗരസഭയിലെ എല്ലാ വീടുകളിലും ഉറവിടമാലിന്യ സംസ്കരണത്തിന് സംവിധാനമൊരുങ്ങുന്നു. ഗാർഹികമാലിന്യ സംസ്കരണത്തിനുള്ള സൗജന്യ ബയോ കമ്പോസ്റ്റ് ബിൻ വിതരണം ചെയർമാൻ എ ഡി സുജിൽ ഉദ്ഘാടനം ചെയ്തു. 1500 ബിന്നുകളാണ് അവസാനഘട്ടമായി വിതരണം ചെയ്യുന്നത്. ഗാർഹികമാലിന്യ സംസ്കരണത്തിന് 7500 ബിന്നുകൾ നൽകിക്കഴിഞ്ഞു.


നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ആറു തുമ്പൂർമൂഴി മോഡൽ എയറോബിക് സംസ്കരണ പ്ലാ​ന്റുകൾക്കുപുറമെയാണ് കമ്പോസ്റ്റ് ബിന്നുകൾ നൽകുന്നത്. വീടുകളിൽ ബിന്നുകൾ ഉപയോഗിക്കാൻ സൗകര്യമില്ലാത്തവർക്ക് സംസ്കരണ പ്ലാ​ന്റുകളിലേക്ക് മാലിന്യം കൈമാറാം. ഓരോ വീട്ടിലും കമ്പോസ്റ്റ് ബിന്നുകളുടെ പ്രവർത്തനം പരിശോധിക്കുന്നതിനും സംശയദൂരീകരണത്തിനും നഗരസഭ സൗകര്യമൊരുക്കിയിട്ടുണ്ട്. ബയോ കമ്പോസ്റ്റർ ബിൻ ആവശ്യമുണ്ടെങ്കിൽ നഗരസഭയിൽ നേരിട്ടോ കൗൺസിലർമാർ മുഖേനയോ അറിയിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Home