ഏലൂർ വികസനസന്ദേശ യാത്ര തുടങ്ങി

കളമശേരി
എൽഡിഎഫ് നേതൃത്വത്തിൽ ഏലൂർ നഗരസഭയുടെ വികസനനേട്ടം ജനങ്ങളിൽ എത്തിക്കാൻ മൂന്നുദിവസത്തെ ‘വികസനസന്ദേശ യാത്ര' ആരംഭിച്ചു. പുത്തലം കടവിൽ സിപിഐ എം കളമശേരി ഏരിയ സെക്രട്ടറി കെ ബി വർഗീസ് ഉദ്ഘാടനം ചെയ്‌തു.
ആദ്യദിവസത്തെ പര്യടനം പാതാളം കവലയിൽ സമാപിച്ചു. സിപിഐ ജില്ലാ സെക്രട്ടറി എൻ അരുൺ ഉദ്ഘാടനം ചെയ്‌തു. പി അജിത് കുമാർ അധ്യക്ഷനായി. സി പി ഉഷ, കെ ബി സുലൈമാൻ, പി എ ഷിബു, എസ് അജിത് കുമാർ, എം എ ജെയിംസ്, ടി എസ് ബിജു, പി എസ് സെൻ എന്നിവർ സംസാരിച്ചു.
രണ്ടാംദിവസത്തെ ജാഥ മഞ്ഞുമ്മൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനുസമീപം ചൊവ്വ വൈകിട്ട് നാലിന് ആരംഭിക്കും. രാത്രി ഏഴിന് അയ്യംകുളത്ത് സമാപിക്കും.









0 comments