‘നിറവോടെ ഏലൂർ’ പച്ചക്കറിത്തൈകൾ നട്ടു

കളമശേരി
ഏലൂർ നഗരസഭയും കൃഷിഭവനും ചേർന്ന് ‘നിറവോടെ ഏലൂർ' പദ്ധതിയിൽ ഓണക്കാല പച്ചക്കറി കൃഷി 11–--ാംവാർഡിൽ ആരംഭിച്ചു. ചെയർമാൻ എ ഡി സുജിൽ ഉദ്ഘാടനം ചെയ്തു. ‘മഴക്കാല പച്ചക്കറി കൃഷിയും പരിചരണമുറകളും’ വിഷയത്തിൽ പരിശീലന ക്ലാസും സംഘടിപ്പിച്ചു. വൈസ് ചെയർപേഴ്സൺ ജയശ്രീ സതീഷ് അധ്യക്ഷയായി. പി എ ഷെറീഫ്, നിസി സാബു, എൽഡ ഡിക്രൂസ് എന്നിവർ സംസാരിച്ചു.









0 comments