ഏലൂർ നഗരസഭ ; കുടിവെള്ളപ്രശ്നത്തിന് രണ്ടാഴ്‌ചയ്‌ക്കകം പരിഹാരം

കളമശേരി
ഏലൂർ നഗരസഭയിലെ കുടിവെള്ളപ്രശ്നം ചർച്ച ചെയ്യാൻ പ്രശ്നബാധിത വാർഡുകളിലെ കൗൺസിലർമാരുടെയും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു.
മണലിപ്പള്ളം, കോൺവന്റ് റോഡ്, നേതാജി റോഡ്, കണപ്പിള്ളി, സിഎസ്എ ഹോസ്റ്റൽ, മുട്ടാർ ലിങ്ക് റോഡ്, നെൽസൺ മണ്ടേല റോഡ്, മേപ്പരിക്കുന്ന്, ഫ്രാങ്ക്ലിൻ ഗാർഡൻ, കിഴക്കേപ്പറമ്പ്, മുട്ടാർ പാലം പ്രദേശങ്ങളിലാണ് കുടിവെള്ളപ്രശ്നം നിലനിൽക്കുന്നത്.
വാട്ടർ അതോറിറ്റി രണ്ടാഴ്ചയ്ക്കകം പ്രവൃത്തി പൂർത്തീകരിച്ച് പ്രശ്നം പരിഹരിക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വാട്ടർ അതോറിറ്റിയിൽ നഗരസഭ ഡെപ്പോസിറ്റ് ചെയ്ത തുക അടിയന്തര ജോലികൾക്കായി ഉപയോഗപ്പെടുത്താൻ യോഗം തീരുമാനിച്ചു.
വാൽവുകൾ ക്രമീകരിക്കുന്ന സമയത്ത് ഫോട്ടോ വാട്സാപ് ഗ്രൂപ്പിൽ പങ്കുവയ്‌ക്കാനും തീരുമാനിച്ചു. ഏലൂരിലേക്ക് കൃത്യമായി വെള്ളം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഫ്ലോമീറ്റർ സ്ഥാപിക്കും.
നഗരസഭാ ചെയർമാൻ എ ഡി സുജിൽ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ വി എ ജെസി, പി എ ഷെറീഫ്, നിസി സാബു, കെ എ മാഹിൻ, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ആർ അജിത്കുമാർ എന്നിവർ സംസാരിച്ചു.









0 comments