വനപാലകർക്കുനേരെ പാഞ്ഞടുത്ത്‌ കാട്ടാന

Elephant Attack
വെബ് ഡെസ്ക്

Published on Jul 03, 2025, 03:22 AM | 1 min read


കോതമംഗലം

കോട്ടപ്പടി കൂവക്കണ്ടത്ത് നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്തുന്നതിനിടയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തു. ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.


ദിവസങ്ങളായി കുട്ടിയുൾപ്പെടെ ആറ് ആനകൾ ഈ ഭാഗത്ത് എത്തുന്നുണ്ട്. കാർഷിക വിളകൾ നശിപ്പിക്കുന്നതും പതിവാണ്‌. ഇതേത്തുടർന്നാണ് വനപാലകർ കാട്ടാനകളെ തുരത്താൻ എത്തിയത്. ഇതിനിടെ കൊമ്പൻ ഇവർക്കുനേരെ തിരിയുകയായിരുന്നു. വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home