ജനവാസമേഖലയില്‍ ആനയെത്തി, വീടിന്റെ ജനല്‍ തകര്‍ത്തു

കോതമംഗലം
കോട്ടപ്പടിയിൽ വീടിനുനേരേ കാട്ടാനയാക്രമണം, ഗൃഹനാഥൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിലാണ് ഞായർ പുലർച്ചെ നാലിന് കാട്ടുകൊമ്പൻ ജനവാസമേഖലയിൽ എത്തിയത്. വാവേലി അതിരമ്പുഴ പോളിന്റെ വീടിനുനേരെയാണ് ആക്രമണം നടന്നത്. ആനയുടെ ശബ്ദം കേട്ട് ഉണർന്ന പോൾ, പുറത്തെ ലൈറ്റിട്ട് മുൻവശത്തെ വാതില്‍ തുറന്നപ്പോഴേക്കും ആന വീടിന് സമീപത്ത് എത്തിയിരുന്നു. അക്രമാസക്തനായ ആന വീടിനുനേര്‍ക്ക് പാഞ്ഞടുത്തു, ജനൽപ്പാളിയുടെ ചില്ലുകൾ കുത്തിപ്പൊട്ടിച്ചു. തുമ്പിക്കൈയുടെ പാട് ഭിത്തിയിൽ പതിഞ്ഞുകിടപ്പുണ്ട്. തുടർന്ന്, കൃഷിയിടത്തിലേക്ക് ആന തിരിഞ്ഞു. വാഴകളും കമുക്, ജാതിത്തൈകളും ചവിട്ടിമെതിച്ചു. അയൽവാസികളുടെ കൃഷികൾക്കും നാശം വരുത്തി.
വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്നും നഷ്ടപരിഹാരം ലഭ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും വീട്ടുടമയും പ്രദേശവാസികളും ആവശ്യപ്പെട്ടു.









0 comments