തദ്ദേശ തെരഞ്ഞെടുപ്പ്
ജില്ലയിൽ 26,47,066 വോട്ടർമാർ

കൊച്ചി
തദ്ദേശസ്ഥാപനങ്ങളുടെ അന്തിമ വോട്ടർപട്ടികയിൽ ജില്ലയിൽ 26,47,066 വോട്ടർമാർ. കൊച്ചി കോർപറേഷനിലും 13 മുനിസിപ്പാലിറ്റികളിലും 82 ഗ്രാമപഞ്ചായത്തുകളിലെയും വോട്ടർമാരാണിത്. ഇതിൽ 12,69,763 പുരുഷൻമാരും 13,77,271 സ്‌ത്രീകളും 32 ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ളവരും ഉൾപ്പെടുന്നു.
തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിനുശേഷം പുതിയ വാര്‍ഡുകളിലെ പോളിങ് സ്റ്റേഷൻ അടിസ്ഥാനത്തിലാണ് പുതുക്കിയ വോട്ടര്‍പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ശനിയാഴ്‌ച പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ജില്ലയിൽ 87 പ്രവാസി വോട്ടുകളുമുണ്ട്.
നഗരസസഭകളിൽ 70,817 വോട്ടർമാരുള്ള തൃപ്പൂണിത്തുറയാണ് മുന്നിൽ. കൂത്താട്ടുകുളത്താണ് കുറവ് വോട്ടർമാർ. 14,625 പേർ. പഞ്ചായത്തുകളിൽ വെങ്ങോലയിലാണ് കൂടുതൽ വോട്ടർമാർ. 40,403 പേർ. കുറവ് പോത്താനിക്കാട്. 8992 പേർ.









0 comments