ഡിവൈഎഫ്ഐ സ്ഥാപിതദിനത്തിൽ പൊതിച്ചോറിനൊപ്പം പായസവും

ഡിവൈഎഫ്ഐ സ്ഥാപിതദിനത്തിൽ എറണാകുളം മെഡിക്കൽ കോളേജിൽ പൊതിച്ചോറ് വിതരണം ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത് ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
ഡിവൈഎഫ്ഐ സ്ഥാപിതദിനത്തിൽ എറണാകുളം മെഡിക്കൽ കോളേജിൽ പൊതിച്ചോറിനൊപ്പം പായസവും നൽകി പ്രവർത്തകർ. ഉദയംപേരൂർ സൗത്ത് മേഖലാ കമ്മിറ്റിക്കായിരുന്നു ചുമതല. ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത് ഉദ്ഘാടനം ചെയ്തു.
മേഖലാ സെക്രട്ടറി ജിനു ശിവദാസ്, പ്രസിഡന്റ് സി എസ് അഖിൽ, രാഹുൽ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. മണകുന്നം വില്ലേജ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ ആർ ബൈജു പൊതിച്ചോറ് വാഹനം ഫ്ലാഗ്ഓഫ് ചെയ്തു.









0 comments