ഡിവൈഎഫ്‌ഐ സ്ഥാപിതദിനം ആചരിച്ചു

കൊച്ചി
ഡിവൈഎഫ്‌ഐ സ്ഥാപിതദിനം ജില്ലയിലാകെ വിപുലമായി ആചരിച്ചു. മുഴുവൻ യൂണിറ്റ് കേന്ദ്രങ്ങളിലും പതാക ഉയർത്തി. ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെന്ററിൽ ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത് പതാക ഉയർത്തി. ജില്ലാ പ്രസിഡന്റ് നിഖിൽ ബാബു പെരുമ്പാവൂർ ബ്ലോക്കിലെ വെങ്ങോല യൂണിറ്റിലും ട്രഷറർ കെ പി ജയകുമാർ കോതമംഗലം ബ്ലോക്കിലെ തൃക്കാരിയൂർ യൂണിറ്റിലും പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗം ബിബിൻ വർഗീസ് അങ്കമാലി ബ്ലോക്കിലെ മഞ്ഞപ്ര ചന്ദ്രപ്പുര യൂണിറ്റിൽ പതാക ഉയർത്തി.









0 comments