രാസലഹരി വേട്ട; 3 പേർപിടിയിൽ

കൊച്ചി
നഗരത്തിൽ രാസലഹരിയുമായി മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി ചിറക്കൽ ബ്രിഡ്ജിനുസമീപം ആഷ്‌ന മൻസിലിൽ പി എം ഷമീർ (49), കലൂർ ചീനിപ്പറമ്പിൽവീട്ടിൽ സി സോണി ജിന്നസ് (24), കലൂർ വാതിയാർപറമ്പിൽ വി ബി സനൽ (24) എന്നിവരെയാണ് രാസലഹരിയും പണവുമടക്കം സിറ്റി പൊലീസ് പിടികൂടിയത്.
22.71 ഗ്രാം എംഡിഎംഎയുമായി വാഴക്കാലയിൽനിന്നാണ് ഷമീർ പിടിയിലായത്. ഇയാളിൽനിന്ന് 92,500 രൂപയും കണ്ടെടുത്തു. മൂന്നു മയക്കുമരുന്ന് കേസുകൾകൂടി ഇയാൾക്കെതിരെയുണ്ട്.
സനലിനെയും സോണിയെയും എറണാകുളം കെഎസ്‌ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തെ ലോഡ്‌ജിൽനിന്നാണ് പിടികൂടിയത്. ഇരുവരിൽനിന്നും 2.57 ഗ്രാം എംഡിഎംഎയും പിടികൂടി. നാർകോട്ടിക് സെൽ അസി. കമീഷണർ എം ബി ലത്തീഫിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്.









0 comments