എംഡിഎംഎയുമായി 4 പേർ പിടിയിൽ

കൊച്ചി
നഗരത്തിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി നാലു യുവാക്കൾ പിടയിൽ. എറണാകുളം വുഡ്‌ലാൻഡ്‌സ് ജങ്‌ഷനുസമീപമുള്ള ഹോട്ടൽ മുറിയിൽനിന്ന് 15.62 ഗ്രാം എംഡിഎംഎയുമായി എറണാകുളം ഷൺമുഖപുരം സഫ്‌ദർഹശ്‌മി ലെയ്‌നിൽ സിന്ധു (28), പാലക്കാട് സ്വദേശി വി പി ഷഹനാസ് (28) എന്നിവരെയാണ് കൊച്ചി സിറ്റി ഡാൻസാഫ് സംഘം അറസ്‌റ്റ് ചെയ്‌തത്. തോപ്പുംപടി കരുവേലിപ്പടിക്കുസമീപം നടത്തിയ പരിശോധനയിൽ 14.52 ഗ്രാം എംഡിഎംഎയുമായി മട്ടാഞ്ചേരി സ്വദേശി പി എൻ നാസിഫ് (30), തോപ്പുംപടി കൊച്ചങ്ങാടിയിലെ മുസ്‌തഫ മുഖ്‌ബിൻ (28) എന്നിവരെയും അറസ്‌റ്റ് ചെയ്‌തു.
ഓണാഘോഷമായി ബന്ധപ്പെട്ട് നഗരത്തിൽ ലഹരി ഇടപാട് നടക്കാൻ സാധ്യതയുള്ളതിനാൽ പൊലീസ് പരിശോധന ശക്തമാക്കി. ഇതിന്റെ ഭാഗമായാണ് നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമീഷണർ കെ എ അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.









0 comments