ജലഅതോറിറ്റിക്ക് നിവേദനം നല്‍കി നാട്ടുകാര്‍
കോർപറേഷൻ ഒന്നാംഡിവിഷനിൽ കുടിവെള്ളക്ഷാമം രൂക്ഷം

കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിഷപ് ഗാര്‍ഡന്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിവേദനം നല്‍കുന്നു
മട്ടാഞ്ചേരി
കോർപറേഷൻ ഒന്നാംഡിവിഷനിൽ ഫോര്‍ട്ട്കൊച്ചി ബിഷപ് ഗാര്‍ഡന്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാഗത്ത് കുടിവെള്ളക്ഷാമം രൂക്ഷം.
ജലഅതോറിറ്റി അധികൃതര്‍ക്ക് നാട്ടുകാര്‍ നിവേദനം നല്‍കി. നാളുകളായി ഇവിടങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്. രണ്ടുനേരമുണ്ടായിരുന്ന പമ്പിങ് ഒരുനേരമായി കുറച്ചതാണ് ക്ഷാമത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
ഇവിടെയുള്ള ഭൂരിഭാഗം താമസക്കാരും കുടിവെള്ളത്തിനും മറ്റാവശ്യങ്ങൾക്കും ആശ്രയിക്കുന്നത് ജലഅതോറിറ്റിയെയാണ്. വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ കൂടുതലെത്തുന്ന പ്രദേശമായതിനാൽ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് കരുവേലിപ്പടി ജലഅതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിവേദനം നൽകിയത്.
അസോസിയേഷൻ പ്രസിഡന്റ് കെ എ ഫൈസൽ, സെക്രട്ടറി സാംസൺ ഡിക്രൂസ്, ട്രഷറർ എസ് എ ഷാനവാസ്, ഡോ. എറിക്ക എഡ്‌വർഡ്സ് എന്നിവർ നിവേദകസംഘത്തിലുണ്ടായിരുന്നു.









0 comments