കേരളം മാധ്യമസ്വാതന്ത്ര്യത്തില്‍ മുന്നില്‍: ജോണ്‍ ബ്രിട്ടാസ് എംപി

കൊച്ചി
ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യത്തിൽ മുന്നിൽ കേരളമാണെന്ന് ജോൺ ബ്രിട്ടാസ് എംപി. അത് ദുഃസ്വാതന്ത്ര്യമെന്ന് വ്യാഖ്യാനിക്കുന്നവരുണ്ടാകാം. എന്നാൽ, ഈ സ്വാതന്ത്ര്യം അനിവാര്യതയാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. കേരള മീഡിയ അക്കാദമിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ പിജി ഡിപ്ലോമ 2025-–-26 ബാച്ചിന്റെ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 11 വർഷമായി കേന്ദ്രത്തിനെതിരെ ഒരു വാർത്തപോലും പുറത്തുകൊണ്ടുവരാൻ മാധ്യമങ്ങൾക്ക് അവസരമുണ്ടായിട്ടില്ല. പലമേഖലകളിൽനിന്നുമുള്ള ഗുരുതര വാർത്തകൾപോലും തിരസ്‌കരിക്കുകയാണ്. അപ്രിയവാർത്ത നൽകുന്ന മാധ്യമങ്ങളെ ഏജൻസികളെ ഉപയോഗിച്ച് അടിച്ചമർത്തുകയാണ് കേന്ദ്രം. വെല്ലുവിളികൾ ഏറ്റെടുത്ത് പുതിയ തലമുറ മാധ്യമരംഗത്തേക്ക് കടന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.
കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷനായി. മുതിർന്ന മാധ്യമപ്രവർത്തകൻ തോമസ് ജേക്കബ് പ്രഭാഷണം നടത്തി. 24 ന്യൂസ് ചാനൽ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻനായർ, കേരള മീഡിയ അക്കാദമി സെക്രട്ടറി അനിൽ ഭാസ്‌കർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ സി എൽ തോമസ്, അധ്യാപകരായ വി ജെ വിനീത, വിഷ്ണുദാസ് എന്നിവർ സംസാരിച്ചു.









0 comments