ജില്ലാ കലോത്സവം 25 മുതൽ: ലോഗോ പ്രകാശിപ്പിച്ചു

കൊച്ചി
റവന്യു ജില്ലാ സ്‌കൂൾ കലോത്സവം ലോഗോ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ പ്രകാശിപ്പിച്ചു. കോതമംഗലം പുതുപ്പാടി ഫാ. ജോസഫ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ബിൻസിൽ ബിജു മാത്യുവാണ് ലോഗോ തയ്യാറാക്കിയത്. പല്ലാരിമംഗലം മൈലൂർ പുൽപ്പറമ്പിൽ പി എം ബിജുവിന്റെയും ബിസ്‌മി ടി എൽദോസിന്റെയും മകനാണ്. ജില്ലാ കായികമേളയ്‌ക്കും ബിൻസിലിന്റെ ലോഗോയാണ് തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച ലോഗോയ്‌ക്കുള്ള പുരസ്‌കാരം കലോത്സവത്തിന്റെ ഉദ്‌ഘാടന സമ്മേളനത്തിൽ സമ്മാനിക്കും.
25 മുതൽ 29 വരെയാണ് കലോത്സവം. 14 ഉപജില്ലകളിൽനിന്ന് 8000 വിദ്യാർഥികൾ പങ്കെടുക്കും. എറണാകുളം സെന്റ് ആൽബർട്സ് സ്കൂൾ, സെന്റ് ആൽബർട്സ് ടിടിഐ, സെന്റ് ആന്റണീസ് സ്കൂൾ, സെന്റ് മേരീസ് സ്കൂൾ, ദാറുൽ ഉലൂം സ്കൂൾ എന്നിവയാണ് പ്രധാന വേദികൾ.
ലോഗോ പ്രകാശനച്ചടങ്ങിൽ എറണാകുളം സെന്റ് ആൽബർട്സ് എച്ച്എസ്എസ് മാനേജർ ഫാ. ജയൻ പയ്യപ്പിള്ളി അധ്യക്ഷനായി.









0 comments