ചിറ്റാറ്റുകരയിൽ വികസനരേഖ പുറത്തിറക്കി

ചിറ്റാറ്റുകര പഞ്ചായത്ത് വികസനരേഖ കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് അനിൽ കാഞ്ഞിലിക്ക് നൽകി സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ബി ദേവദർശനൻ പ്രകാശിപ്പിക്കുന്നു
പറവൂർ
ചിറ്റാറ്റുകര പഞ്ചായത്തിൽ കഴിഞ്ഞ അഞ്ചു വർഷം നടപ്പാക്കിയ പദ്ധതികളുടെ വികസനരേഖ എൽഡിഎഫ് ചിറ്റാറ്റുകര പഞ്ചായത്ത് കമ്മിറ്റി പുറത്തിറക്കി.
കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് അനിൽ കാഞ്ഞിലിക്ക് നൽകി സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ബി ദേവദർശനൻ വികസനരേഖ പ്രകാശിപ്പിച്ചു. പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷൻ വി എ താജുദീൻ അധ്യക്ഷനായി.
പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ, വൈസ് പ്രസിഡന്റ് പി പി അരൂഷ്, സിപിഐ എം ഏരിയ കമ്മിറ്റി അംഗം ടി എസ് രാജൻ, എം വി ജോസ്, കെ ഡി വേണുഗോപാൽ എന്നിവർ സംസാരിച്ചു.









0 comments