ചോറ്റാനിക്കരയിൽ വികസനസദസ്സ്

ചോറ്റാനിക്കര പഞ്ചായത്ത് വികസനസദസ്സ് പ്രസിഡന്റ് എം ആർ രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
ചോറ്റാനിക്കര
ചോറ്റാനിക്കര പഞ്ചായത്ത് വികസനസദസ്സ് പ്രസിഡന്റ് എം ആർ രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ് അധ്യക്ഷയായി. പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങളും സംസ്ഥാന സർക്കാർ നടപ്പാക്കിയ പ്രധാന വികസനങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ വികസനരേഖ സെക്രട്ടറി ബി
ബീഗം സൈന അവതരിപ്പിച്ചു.
കെ കെ സിജു, ലത ഭാസി, പി വി പൗലോസ്, പ്രകാശൻ ശ്രീധരൻ, മിനി പ്രദീപ്, മാത്യു ചെറിയാൻ എന്നിവർ സംസാരിച്ചു. ഭാവി വികസനപ്രവർത്തനങ്ങളുടെ കാഴ്ചപ്പാട് പ്രസിഡന്റ് അവതരിപ്പിച്ചു. ചടങ്ങിൽ പഞ്ചായത്തിന്റെ ആസൂത്രണസമിതി ഉപാധ്യക്ഷൻ മാത്യു ചെറിയാൻ, പഞ്ചായത്തിന്റെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ശ്യാം മോഹൻ എന്നിവരെ അനുമോദിച്ചു.









0 comments