അധികാരപ്പോരിൽ 
പെരുവഴിയിലായി അങ്കമാലി

desham thadesham

വളവഴിയിൽ ലൈഫ് ഭവനസമുച്ചയത്തിനായി 
റോജി എം ജോൺ എംഎൽഎ ഇട്ട കല്ല്

avatar
വർഗീസ്‌ പുതുശേരി

Published on Oct 05, 2025, 01:59 AM | 1 min read

അങ്കമാലി

എടുത്തുപറയാവുന്ന ജനപക്ഷ വികസന പദ്ധതികളൊന്നും നടപ്പാക്കാതെയാണ്‌ അങ്കമാലി നഗരസഭയിൽ അഞ്ചുവർഷത്തെ യുഡിഎഫ്‌ ഭരണം അവസാനിക്കുന്നത്‌.


അധികാരത്തിലിരുന്ന കാലമത്രയും അധികാരവടംവലിയും പദവിപങ്കിടലും മാത്രമാണ്‌ നഗരാവലി കണ്ടത്‌. മൂന്ന് ചെയർപേഴ്സൺമാരും രണ്ട് വൈസ് ചെയർപേഴ്സൺമാരും 10 സ്ഥിരംസമിതി അധ്യക്ഷരും ഇക്കാലത്തിനിടെ മാറിമാറി വന്നുപോയി. തമ്മിലടി കൊടുന്പിരി കൊണ്ടപ്പോൾ സ്ഥിരംസമിതി അധ്യക്ഷസ്ഥാനത്തേക്ക്‌ രണ്ട്‌ സ്വതന്ത്രരും ഒരു എൽഡിഎഫ്‌ അംഗവും തെരഞ്ഞെടുക്കപ്പെട്ടു.



സ്വപ്നപദ്ധതിയായ ടൗൺഹാളിനായി മുൻ ഭരണസമിതി പൊലീസ് സ്റ്റേഷനുസമീപം കണ്ടെത്തിയ 52 സെന്റ്‌ കാടുകയറി. 2022–-23 ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല. ലൈഫ് പദ്ധതിയിൽ മുൻ എൽഡിഎഫ്‌ ഭരണസമിതി കവരപ്പറമ്പിൽ 12 കുടുംബങ്ങൾക്ക് ഭവനസമുച്ചയം നിർമിച്ചുനൽകിയിരുന്നു. 2022ൽ ഒമ്പതാംവാർഡ് വളവഴിയിൽ ആറ് കുടുംബങ്ങൾക്കായി ഫ്ലാറ്റിന് കല്ലിട്ടെങ്കിലും നിർമാണം തുടങ്ങിവയ്‌ക്കാൻപോലും യുഡിഎഫിന്‌ കഴിഞ്ഞില്ല.



താലൂക്കാശുപത്രിയിലെ പ്രസവവാർഡും മാതൃ ശിശുസംരക്ഷണ യൂണിറ്റും ശസ്ത്രക്രിയമുറിയും കെടുകാര്യസ്ഥതയെ തുടർന്ന് അടച്ചുപൂട്ടി. നഗരത്തിലെ ഗതാഗതക്കുരുക്കും പരിഹാരമില്ലാതെ തുടരുന്നു. മാർക്കറ്റിൽ കോടികൾ ചെലവഴിച്ച് നിർമിച്ച മലിനജല ശുദ്ധീകരണ പ്ലാന്റും ഓർഗാനിക്‌ വേസ്റ്റ് കൺവെർട്ടറും പ്രവർത്തരഹിതം. ഭരണംതീരാൻ രണ്ടുമാസംമാത്രം ശേഷിക്കെ ചട്ടങ്ങൾ മറികടന്നും ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചും കോടികൾ ചെലവഴിച്ച് വഴിയില്ലാത്ത ചതുപ്പുനിലം വാങ്ങിയതും വിവാദമായി. മുൻ എൽഡിഎഫ് ഭരണസമിതി അയ്യായി പാടത്ത് ഉണ്ടാക്കിയ ടർഫ് കോർട്ടും അവഗണനയിൽ നശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home