ഡൽനയുടെ അരുംകൊല ചേട്ടന്റെ പിറന്നാൾദിനത്തിൽ

വർഗീസ് പുതുശേരി
Published on Nov 06, 2025, 01:45 AM | 1 min read
അങ്കമാലി
പിറന്നാൾദിനത്തിൽ വീട്ടിൽ എല്ലാവരുമുള്ളപ്പോൾ നടന്ന അരുംകൊലയിൽ നടുങ്ങി നാട്. ആന്റണി–റൂത്ത് ദന്പതികളുടെ മകൾ കൊല്ലപ്പെട്ട ഡൽന മരിയയുടെ സഹോദരൻ ഡാനിയുടെ അഞ്ചാം പിറന്നാളായിരുന്നു ബുധനാഴ്‌ച. വീട്ടിൽ ആന്റണിയും റൂത്തും ഡാനിയും ഡൽനയും റൂത്തിന്റെ അമ്മ റോസിയും ഭർത്താവ് ദേവസിക്കുട്ടിയും ഉണ്ടായിരുന്നു. പിറന്നാളിന്റെ സന്തോഷം തീരാസങ്കടത്തിലേക്ക് വഴിമാറിയത് പെട്ടെന്നായിരുന്നു.
റോസി ഭക്ഷണം ആവശ്യപ്പെട്ടപ്പോൾ ഇതെടുക്കാനായി കുഞ്ഞിനെ ഇവരുടെ അടുത്ത് കിടത്തി റൂത്ത് അടുക്കളയിൽ പോയി. ഇൗ സമയം ഡാനിയെ മുറ്റത്ത് കളിപ്പിക്കുകയായിരുന്നു ആന്റണി ശബ്ദം കേട്ട് മുറിയിലേക്ക് എത്തിയപ്പോഴാണ് നടുക്കുന്ന കാഴ്‌ച കണ്ടത്. റൂത്തും പിന്നാലെയെത്തി.
അരുംകൊലയുടെ വാർത്തകേട്ട് നാട് നടുങ്ങി. പരിസരവാസികളുൾപ്പെടെ ഇവിടേക്കെത്തി. ആലുവ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തി. ചെല്ലാനം സ്വദേശിയായ ആന്റണി ഭാര്യക്കും മക്കൾക്കുമൊപ്പം മാസങ്ങളായി റൂത്തിന്റെ വീട്ടിലാണ് താമസം. റോസിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതോടെ ഇവരെ പൊലീസ് ചോദ്യംചെയ്യും. ഇവർ മാനസികാസ്വാസ്ഥ്യമുള്ളയാളാണോയെന്നും അന്വേഷിക്കുന്നുണ്ട്.









0 comments