ഇയാളെ അറിയാമോ...? ക്ലിക്ക് ചെയ്‌താൽ പണി പാളും


ശ്രീരാജ് ഓണക്കൂർ
Published on Jul 31, 2025, 02:15 AM | 1 min read
കൊച്ചി
നിങ്ങൾ ഇയാളെ അറിയുമോ..? വാട്‌സാപ്പിൽ ഇത്തരം ഫോട്ടോയും സന്ദേശവും വന്നാൽ പാടെ അവഗണിക്കുക. കൊച്ചി സിറ്റി പൊലീസും സൈബർ വിദഗ്‌ധരും നൽകുന്ന നിർദേശമാണിത്. ഫോട്ടോ തെളിയാത്തതിനാൽ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിൽ ആരും ക്ലിക്ക് ചെയ്യും. ഉടനെ വാട്‌സാപ് ഹാക്ക് ചെയ്യപ്പെടും. തുടർന്ന് തട്ടിപ്പുകാരന്റെ നിയന്ത്രണത്തിലാകും നിങ്ങളുടെ ഫോൺ. ബാങ്ക് അക്കൗണ്ടിലെ പണവും നഷ്ടപ്പെട്ടേക്കാം.
സ്‌റ്റെഗനോഗ്രഫി എന്നാണ് തട്ടിപ്പിന്റെ പേര്. തട്ടിപ്പുകാരുടെ സോഫ്‌റ്റ്‌വെയറുകൾ ഫോട്ടോകളുടെ മറവിൽ ഒളിപ്പിച്ചുകടത്തുന്ന രീതിയാണിത്. ഇത് വ്യാപകമാകുന്നതായി പൊലീസ് മുന്നറിയിപ്പ് നൽകുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചാരണ പരിപാടികളും പൊലീസ് ശക്തമാക്കിയിട്ടുണ്ട്. പരിചയമില്ലാത്തതോ ഉള്ളവരുടെയോ നമ്പറുകളിൽനിന്ന് ഇത്തരം സന്ദേശങ്ങൾ വരാം. നിങ്ങളുടെ പരിചയക്കാരെ ഇത്തരത്തിൽ പറ്റിച്ച് അവരുടെ വാട്‌സാപ് ഹാക്ക് ചെയ്തശേഷമായിരിക്കും സന്ദേശങ്ങൾ അയച്ചിട്ടുണ്ടാകുക. ഇതറിയാതെ ക്ലിക്ക് ചെയ്‌താൽ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടും. ഇത്തരം തട്ടിപ്പിൽപ്പെട്ടാൽ ഉടൻ അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലോ ദേശീയ സൈബർ ക്രൈം പോർട്ടലായ 1930ലോ വിളിച്ച് പരാതി നൽകുക.









0 comments