ശ്രീമൂലനഗരത്ത് കോർണർ സമരം തുടങ്ങി

സിപിഐ എം ശ്രീമൂലനഗത്ത് സംഘടിപ്പിച്ച കോർണർ സമരം പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി പ്രദീഷ് ഉദ്ഘാടനം ചെയ്യുന്നു
കാലടി
യുഡിഎഫ് ഭരിക്കുന്ന ശ്രീമൂലനഗരം പഞ്ചായത്ത് ഭരണസമിതിയുടെ ദുർഭരണത്തിനെതിരെ സിപിഐ എം ശ്രീമൂലനഗരം ലോക്കൽ കമ്മിറ്റി വാർഡ് കേന്ദ്രങ്ങളിൽ സമര കോർണർ സംഘടിപ്പിക്കുന്നു.
28 വരെ വാർഡ് കേന്ദ്രങ്ങളിലാണ് സമരം. തെറ്റാലി തച്ചപ്പിള്ളി കവലയിൽ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി പ്രദീഷ് ഉദ്‌ഘാടനം ചെയ്‌തു. ടി വി രാജൻ അധ്യക്ഷനായി. എം എ ഷഫീഖ്, വി കെ ജോഷി, പി മനോഹരൻ, ടി കെ സന്തോഷ്, പിടി വിഷ്ണു, ടി എ ഷബീറലി എന്നിവർ സംസാരിച്ചു.









0 comments