അഴകിന്റെ കര, ചിറ്റാറ്റുകര


Chittattukara Panchayath

ചിറ്റാറ്റുകരയിൽ ലൈഫ് ഗുണഭോക്താക്കൾക്കുള്ള താക്കോൽ മന്ത്രി എം ബി രാജേഷ് കൈമാറുന്നു

avatar
വി ദിലീപ്‌കുമാർ

Published on Oct 25, 2025, 02:15 AM | 2 min read


പറവൂർ

ചിറ്റാറ്റുകരയെ അഴകിന്റെ കരയാക്കി എൽഡിഎഫ് ഭരണസമിതി. യുഡിഎഫ് ഭരണം അവസാനിപ്പിച്ച്‌ അധികാരത്തിലെത്തിയ എൽഡിഎഫ്‌, നാടിന്റെയും നാട്ടുകാരുടെയും മനസ്സറിഞ്ഞ്‌ വികസനപദ്ധതികൾ നടപ്പാക്കി. നൂലാമാലകൾ ഒന്നൊന്നായി അഴിച്ച് ഒന്നരക്കോടി രൂപ ചെലവിട്ട് പുതിയ ഓഫീസ് കെട്ടിടത്തിന് കല്ലിട്ടതുൾപ്പെടെ അഭിമാനനേട്ടങ്ങൾ നിരവധി. മുൻ ഭരണകാലത്ത് നിയമക്കുരുക്കിൽപ്പെട്ട്‌ ഓഫീസ് നിർമാണം മുടങ്ങിയിരിക്കുകയായിരുന്നു. മുസിരിസ് സൈറ്റ് മ്യൂസിയം, മാരിടൈം മ്യൂസിയം എന്നിവയും യാഥാർഥ്യമാകുന്നതോടെ ലോക ടൂറിസത്തിലും ചിറ്റാറ്റുകര ഇടംപിടിക്കും.


​കാർബൺ ബഹിർഗമനം കുറയ്‌ക്കാൻ ​നെറ്റ് സീറോ കാർബൺ പദ്ധതി ഏറ്റെടുത്ത് വിജയത്തിലെത്തിച്ച ഇന്ത്യയിലെ രണ്ടാമത്തെ പഞ്ചായത്താണ്‌. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് സുരക്ഷിതയാത്ര ഒരുക്കുന്നതിനുള്ള 24 X 7 ഓട്ടോ ആർമി പദ്ധതി നടപ്പാക്കി. ​കുടുംബാരോഗ്യകേന്ദ്രത്തിൽ ഈവനിങ്‌ ഒപിയും ശീതീകരിച്ച ലാബും. ഒപിയിൽ കെട്ടിടം നവീകരണത്തിന് അഞ്ചുലക്ഷം. ഏഴുലക്ഷം രൂപ ചെലവഴിച്ച് സബ് സെന്റർ. ഹോമിയോ ആശുപത്രിക്ക് കെട്ടിടം നിർമിക്കാൻ 30 ലക്ഷം രൂപ. എല്ലാ വാർഡിലും അർബുദ, നേത്ര, ശ്വസന കോശ രോഗനിർണയ ക്യാമ്പുകൾ. ആയുർവേദ ആശുപത്രിക്കുമുകളിൽ ഹെൽത്ത് ആൻഡ്‌ വെൽനെസ് സെന്ററിന് 10 ലക്ഷം രൂപ. മാതൃവന്ദനം പദ്ധതിക്ക് ആറുലക്ഷം രൂപ. മരുന്നുകൾ വാങ്ങാൻ 55 ലക്ഷം രൂപ എന്നിവയും അനുവദിച്ചു.


എല്ലാ വാർഡിലും പാലിയേറ്റീവ് പ്രവർത്തനം. കീമോതെറാപ്പി ചെയ്യുന്നവർക്ക് സൗജന്യ മരുന്ന്. ഡയാലിസിസ് രോഗികൾക്ക് സാമ്പത്തികസഹായം.സ്കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 2.8 ലക്ഷം. പട്ടണം എൽപി സ്കൂളിൽ ഓഡിറ്റോറിയത്തിന് 4.7 ലക്ഷം. ജില്ലയിൽ ആദ്യമായി അങ്കൺ ജ്യോതി പദ്ധതി 29 അങ്കണവാടികളിലും നടപ്പാക്കി.


​അങ്കണവാടി നവീകരണത്തിന് 45 ലക്ഷം രൂപ. ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾക്ക് 3 ലക്ഷം. 119 ലൈഫ് ഭവനം പൂർത്തിയാക്കി, 39 വീട്‌ നിർമാണം അവസാനഘട്ടത്തിൽ. ലൈഫ് പദ്ധതിക്ക്‌ 7.67 കോടി രൂപ. 18 വാർഡിലും മിനി എംസിഎഫ്, ഹരിതകർമസേനയ്‌ക്ക് ഇലക്ട്രിക്‌ ഓട്ടോ. പട്ടികജാതി സമഗ്ര വികസന പദ്ധതിയിൽ 18–ാം വാർഡിലെ എസ്‌സി കോളനി റോഡ് പുനരുദ്ധരിച്ചു.


ഒന്പതാം വാർഡിൽ എസ്‌-സി സാംസ്കാരിക നിലയം. മില്ലറ്റ് ഗ്രാമം, ചക്ക ഗ്രാമം, പൂപ്പാലിക പദ്ധതികൾ. പൊക്കാളിക്കൃഷി വികസനപദ്ധതികൾ, അഴകിന്റെ കര ചിറ്റാറ്റുകര പദ്ധതി എന്നിവയും നടപ്പാക്കി.


​സമ്പൂർണ മാലിന്യമുക്ത ഗ്രാമം. സമ്പൂർണ ശുചിത്വ പദവി. ​330 സംരംഭക യൂണിറ്റുകൾ. ജില്ലയിൽ ആദ്യ ജോബ് ഫെസിലിറ്റേഷൻ സെന്റർ. 95 ശതമാനം പദ്ധതിവിഹിതം പൂർത്തീകരിച്ചു. പട്ടികജാതിവിഹിതം നൂറുശതമാനം ചെലവഴിച്ചു. പുതിയ റോഡ് നിർമാണം, അറ്റകുറ്റപ്പണികൾക്ക് 6.95 കോടി


റോഡിതര പ്രവൃത്തികൾക്ക് 3.90 കോടി. ജലസ്രോതസ്സുകളുടെ പുനരുജീവനത്തിന്‌ 47 ലക്ഷേം രൂപ. തോടുകളുടെ വശങ്ങൾ സംരക്ഷിക്കാൻ 45 ലക്ഷം. ജൈവതീരം പദ്ധതിയും വാട്ടർ എടിഎമ്മും എന്നിവയും ശ്രദ്ധേയ പദ്ധതികൾ.



deshabhimani section

Related News

View More
0 comments
Sort by

Home