കരിങ്കൽകെട്ട് ഇടിഞ്ഞ പ്രദേശം ഉദ്യോഗസ്ഥർ സന്ദർശിച്ചു

നെടുമ്പാശേരി
ആലുവ തോടിന്റെ ഇടിഞ്ഞ കരിങ്കൽകെട്ടുകളുടെ അറ്റകുറ്റപ്പണിക്കായി ജലസേചന ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. എത്രയുംവേഗം അറ്റകുറ്റപ്പണി ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ആലുവ തോട്ടിൽചിറ ഷട്ടറിനുസമീപം കഴിഞ്ഞദിവസം ഇരുവശത്തേയും കരിങ്കൽകെട്ടുകൾ ഇടിഞ്ഞ വിവരം സിപിഐ എം പ്രവർത്തകരാണ് ജലസേചനവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്.
അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി തോടിന്റെ കെട്ട് സംരക്ഷിക്കണമെന്ന് സിപിഐ എം പൂവത്തുശേരി ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ പ്രവീൺ ലാൽ, റെജി തോമസ് എന്നിവർ സ്ഥലം സന്ദർശിച്ചത്. ചിറഷട്ടറിൽ മാലിന്യം അടിയാതിരിക്കാൻ തോടിനിരുവശവും ഇരുമ്പ് പോസ്റ്റിട്ട് ഇരുമ്പുവല സ്ഥാപിച്ചിരുന്നു. പോസ്റ്റുകളെ ബന്ധിപ്പിച്ച് തോടിനടിയിൽ സ്ഥാപിച്ച മറ്റൊരു ചാനലിൽ മാലിന്യം തടഞ്ഞ് ഭാരം കൂടിയതോടെയാണ് കരിങ്കൽകെട്ടുകൾ ഇടിഞ്ഞത്.









0 comments