സി എച്ച്‌ കണാരൻ സ്‌മരണ പുതുക്കി നാട്‌

C H

കെടാമംഗലം ഇല്ലത്തുപറമ്പിൽ നടന്ന സി എച്ച് കണാരൻ അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 21, 2025, 03:50 AM | 1 min read

കൊച്ചി


സമുന്നത സിപിഐ എം നേതാവും പ്രഥമ സംസ്ഥാന സെക്രട്ടറിയുമായിരുന്ന സി എച്ച് കണാരന് സ്‌മരണാഞ്ജലിയർപ്പിച്ച്‌ നാട്‌. രാവിലെ ജില്ലയിലെ മുഴുവൻ ബ്രാഞ്ച്‌ കേന്ദ്രങ്ങളിലും ലോക്കൽ, ഏരിയ കമ്മിറ്റി ഓഫീസുകളിലും പതാക ഉയർത്തി.


ഛായാചിത്രത്തിൽ പുഷ്‌പാർച്ചനയും നടത്തി. ജില്ലാ കമ്മിറ്റി ഓഫീസായ എറണാകുളം ലെനിൻ സെന്ററിൽ സെക്രട്ടറി എസ്‌ സതീഷ്‌ പതാക ഉയർത്തി. കെടാമംഗലം ഇല്ലത്തുപറമ്പിൽ തറവാട്ടിൽ അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം സി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്‌തു.


ദിനാചരണത്തിനോടനുബന്ധിച്ച് ഒക്ടോബർ 10 ചിന്താ വാരികയിലെ ആമുഖവും "പാർടി ബ്രാഞ്ചുകളുടെ പ്രവർത്തനം’ ലേഖനവും ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവരുടെ ലേഖനങ്ങളും വായിച്ചു.


ജില്ലാ സെക്രട്ടറി എസ് സതീഷ് കോലഞ്ചേരി കുഴിക്കാട്‌ ബ്രാഞ്ചിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എം ദിനേശ്‌മണി തൃക്കാക്കരയിലും എസ് ശർമ പറവൂർ കെടാമംഗലത്തും കെ ചന്ദ്രൻപിള്ള കളമശേരിയിലും എം അനിൽകുമാർ എറണാകുളത്തും പതാക ഉയർത്തി. സെക്രട്ടറിയറ്റ് അംഗങ്ങളായ പി ആർ മുരളീധരൻ മൂവാറ്റുപുഴയിലും ജോൺ ഫെർണാണ്ടസ് പള്ളുരുത്തിയിലും ആർ അനിൽകുമാർ കോതമംഗലം വായനശാലപ്പടിയിലും ടി സി ഷിബു തൃപ്പൂണിത്തുറയിലും സി കെ പരീത് ആലുവയിലും പുഷ്പ ദാസ് പെരുമ്പാവൂരിലും ഷാജി മുഹമ്മദ് കവളങ്ങാട്ടും കെ എസ് അരുൺകുമാർ കൂത്താട്ടുകുളത്തും പതാക ഉയർത്തി. ദേശാഭിമാനി കൊച്ചി യൂണിറ്റിൽ ലോക്കൽ സെക്രട്ടറി ടി ആർ അനിൽകുമാർ പതാക ഉയർത്തി.



deshabhimani section

Related News

View More
0 comments
Sort by

Home