ബ്യൂടൈലിന്റെ ഷോറൂം ഇടപ്പള്ളിയില്‍

ബ്യൂടൈൽ ഇടപ്പള്ളി ഷോറൂം വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു. ടി ജെ വിനോദ് എംഎൽഎ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, ഫ്രാൻസിസ് ജോർജ് എംപി, മുന്‍ എംപി പന്ന്യൻ രവീന്ദ്രൻ, ബ്യൂടൈല്‍ മാനേജിങ് ഡയറക്ടര്‍ മനോജ് ജോൺ കാപ്പൻ തുടങ്ങിയവര്‍ സമീപം
കൊച്ചി
സ്പാനിഷ് റൂഫിങ്, നാച്വറൽ സ്റ്റോൺ ക്ലാഡിങ്, ടെറാക്കോട്ട ഫ്ലോറിങ്, പ്രീമിയം ടൈലുകള്‍, പ്രീമിയം ഫര്‍ണിച്ചര്‍ തുടങ്ങിയവയുടെ വിതരണക്കാരായ ബ്യൂടൈലിന്റെ മൂന്നാമത്തെ ഷോറൂം ഇടപ്പള്ളിയില്‍ വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, മുന്‍ എംപി പന്ന്യൻ രവീന്ദ്രൻ, ഫ്രാൻസിസ് ജോർജ് എംപി, ടി ജെ വിനോദ് എംഎൽഎ, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് പി കെ കൃഷ്ണദാസ്, ഐഐഎ കൊച്ചിൻ സെന്റർ ചെയർപേഴ്‌സൺ സെബാസ്റ്റ്യൻ ജോസ്, സംസ്ഥാന വഖഫ് ബോർഡ് ചെയർപേഴ്‌സൺ എം കെ സക്കീർ, ബിസ്മി ഗ്രൂപ്പ് എംഡി വി എ അജ്മൽ, ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍, തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, സിനിമാതാരങ്ങളായ ദർശന എസ് നായർ, വിൻസി അലോഷ്യസ് തുടങ്ങിയവരും പങ്കെടുത്തു.
ഒരു പതിറ്റാണ്ടിലേറെയായി കയറ്റുമതി, ഇറക്കുമതി ബിസിനസിൽ സജീവമായ ബ്യൂടൈൽ തെക്കേയിന്ത്യയിലുടനീളം ശക്തമായ വിപണി നേടിയിട്ടുണ്ടെന്നും യൂറോപ്പ് ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കൊണ്ടുവരുന്ന ഉയര്‍ന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളാണ് വിപണിയില്‍ ലഭ്യമാക്കുന്നതെന്നും മാനേജിങ് ഡയറക്ടര്‍ മനോജ് ജോൺ കാപ്പൻ പറഞ്ഞു.









0 comments