ധീരസ്‌മരണയിൽ അഴീക്കോടൻ ദിനാചരണം

കൊച്ചി
ധീരരക്തസാക്ഷി അഴീക്കോടൻ രാഘവൻ അനുസ്‌മരണദിനം സിപിഐ എം ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ജില്ലയിൽ ആചരിച്ചു. ജില്ലാ കമ്മിറ്റി ഓഫീസായ ലെനിൻ സെന്ററിൽ ജില്ലാ സെക്രട്ടറി എസ് സതീഷ് പതാക ഉയർത്തി അനുസ്‌മരണ പ്രഭാഷണം നടത്തി.
രാവിലെ ജില്ലയിലെ മുഴുവൻ ബ്രാഞ്ച് കേന്ദ്രങ്ങളിലും പതാക ഉയർത്തി, ഛായാചിത്രത്തിൽ പുഷ്‌പാർച്ചനയും നടത്തി. ലോക്കൽ, ഏരിയ കമ്മിറ്റി ഓഫീസുകളിലും പതാക ഉയർത്തി.ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ജോൺ ഫെർണാണ്ടസ് പനങ്ങാട് ലോക്കൽ കമ്മിറ്റിയിലും സി ബി ദേവദർശനൻ പുത്തൻകുരിശിലെ വടവുകോട് ഹെൽത്ത് സെന്റർ ബ്രാഞ്ചിലും ടി സി ഷിബു ഉദയംപേരൂർ എം ആർ വിദ്യാധരൻ മന്ദിരത്തിലും സി കെ പരീത് തൃക്കാക്കര സെൻട്രൽ ലോക്കൽ കമ്മിറ്റി, കടുങ്ങല്ലൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റിയിലെ മുപ്പത്തടം എന്നിവിടങ്ങളിലും പുഷ്പ ദാസ് വാഴക്കുളം കീൻപുരം ബ്രാഞ്ചിലും കെ എസ് അരുൺകുമാർ ഇടക്കൊച്ചി, മഴുവന്നൂർ ലോക്കൽ കമ്മിറ്റികളിലും അനുസ്മരണ ചടങ്ങുകളിൽ പങ്കെടുത്തു.









0 comments