അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്ത്‌ ; അടിയും
വീതംവയ്‌പ്പും മിച്ചം

ankamali block panchayath

പ്രവർത്തനം തുടങ്ങാത്ത തളപ്പാറയിലെ സ്കിൽ എക്സലൻസ് സെന്റർ

avatar
വർഗീസ്‌ പുതുശേരി

Published on Oct 26, 2025, 03:55 AM | 1 min read


അങ്കമാലി

യുഡിഎഫ് ഭരണത്തിൽ അങ്കമാലി ബ്ലോക്കിൽ നടന്നത്‌ ഗ്രൂപ്പുകളുടെ അടിയും വീതംവയ്‌പ്പും സ്ഥാനങ്ങൾ പങ്കിടലും. രണ്ടരവർഷംവീതം പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌ സ്ഥാനങ്ങൾ പങ്കിട്ടതും എല്ലാവരും സ്ഥിരംസമിതി അധ്യക്ഷരായതുമാണ്‌ ‘മികച്ച നേട്ടം’. 15 വർഷം തുടർച്ചയായി ഭരിച്ചിട്ടും വികസനം വട്ടപൂജ്യം. ജനകീയ വിഷയങ്ങളിൽ നിസ്സംഗതയായിരുന്നു മുഖമുദ്ര. സർക്കാരിൽനിന്ന്‌ ലഭിച്ച ഫണ്ടുപോലും വിനിയോഗിക്കുന്നതിലും കേന്ദ്രാവിഷ്കൃത പദ്ധതി നിർവഹണത്തിലും വൻ പരാജയം.


നിലവിലെ ഭരണസമിതിയുടെ കാലയളവിൽ സംസ്ഥാന സർക്കാർ 42.16 കോടിയിലധികം നൽകി. ചെലവഴിക്കുന്നതിൽ വീഴ്‌ച വരുത്തി. എൽഡിഎഫ് ജനപ്രതിനിധികൾ അവരുടെ ഡിവിഷനുകളിൽ നടപ്പാക്കിയ പൊതുകുളങ്ങളുടെ നവീകരണങ്ങളും ആരോഗ്യവും ഉല്ലാസവും കോർത്തിണക്കി വിഭാവനം ചെയ്ത പാർക്ക് നിർമാണവും വനിതാ ജിമ്മും കുടിവെള്ള പദ്ധതികളുമാണ്‌ വികസനപട്ടികയിലുള്ളത്‌. കറുകുറ്റി, മൂക്കന്നൂർ, തുറവൂർ, മഞ്ഞപ്ര, അയ്യമ്പുഴ, മലയാറ്റൂർ - നീലീശ്വരം, കാലടി, കാഞ്ഞൂർ പഞ്ചായത്തുകളാണ് ബ്ലോക്ക്‌ പഞ്ചായത്തിന്റെ പരിധിയിൽ.​


കിടങ്ങൂരിൽ അടച്ചുപൂട്ടിയ വനിതാ തൊഴിൽവികസന കേന്ദ്രം പിന്നീട് തുറന്നില്ല

ലക്ഷങ്ങൾ ചെലവഴിച്ച് മഞ്ഞപ്ര തവളപ്പാറയിൽ നിർമിച്ച നൈപുണ്യ വികസന കേന്ദ്രം സാമൂഹ്യവിരുദ്ധരുടെ താവളമാക്കി

ബ്ലോക്ക്തല ദുരന്തനിവാരണസേന വെറും ‘ദുരന്തമായി’, ഒന്നും ചെയ്‌തില്ല

അയ്യമ്പുഴ, മൂക്കന്നൂർ, മലയാറ്റൂർ, കറുകുറ്റി പഞ്ചായത്ത്‌ പ്രദേശങ്ങളിൽ വന്യമൃഗശല്യം നിയന്ത്രിക്കാൻ നടപടിയില്ല

കാർഷിക മേഖലയിൽ ആസൂത്രിത പദ്ധതികളില്ല

എൽഡിഎഫ് അംഗങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നതിൽ വിവേചനം.

പട്ടികജാതിക്ഷേമ പ്രവർത്തനങ്ങൾക്കായി സർക്കാർ അനുവദിച്ച തുകയിൽ 14.66 കോടിരൂപയിലേറെ ലാപ്സാക്കി.

മഞ്ഞപ്ര തവളപ്പാറയിൽ മുൻഭരണ സമിതി നിർമിച്ച സ്കിൽ എക്സലൻസ് സെന്റർ തുറന്നുപ്രവർത്തിക്കാനായില്ല​





deshabhimani section

Related News

View More
0 comments
Sort by

Home