കേന്ദ്രസർക്കാരിന് താക്കീത് : കരുത്തറിയിച്ച് നാട്

വിജനമായ വൈറ്റില ഹബ്ബിൽ ഉറക്കത്തിലായ നായ
കൊച്ചി
കേന്ദ്രസർക്കാരിന്റെ തൊഴിലാളിദ്രോഹ, കർഷകവിരുദ്ധ നയങ്ങൾക്കെതിരെയുള്ള താക്കീതായി ജില്ലയിൽ പൊതുപണിമുടക്ക്. അവശ്യസർവീസ് ഒഴികെ വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. വ്യവസായശാലകൾ നിശ്ചലമായി. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ബാങ്കിങ് മേഖലയും പ്രവർത്തിച്ചില്ല. പണിമുടക്കിയവർ കേന്ദ്രസർക്കാർ ഓഫീസുകൾക്കുമുന്നിലും വിവിധ കേന്ദ്രങ്ങളിലും പ്രകടനവും യോഗവും നടത്തി.
പാലാരിവട്ടത്ത് പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്‌ഘാടനം ചെയ്‌തു. കെ കെ സന്തോഷ്‌ബാബു അധ്യക്ഷനായി. എ ജി ഉദയകുമാർ, കെ എ അൻവർ, കെ ടി എൽദോ, അജിത് അരവിന്ദ് എന്നിവർ സംസാരിച്ചു. നഗരത്തിൽ പ്രകടനത്തിനുശേഷം എറണാകുളം ബിഎസ്എൻഎൽ ഓഫീസിനുമുന്നിൽ സംയുക്ത ട്രേഡ് യൂണിയൻ സംഘടിപ്പിച്ച പൊതുയോഗം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. ടി സി സൻജിത് അധ്യക്ഷനായി. ട്രേഡ് യൂണിയൻ നേതാക്കളായ സി എൻ മോഹനൻ, കെ എൻ ഗോപിനാഥ്, പി ആർ മുരളീധരൻ, കെ വി മനോജ്, ടോമി മാത്യു, ഡോ. സെബാസ്റ്റ്യൻ പോൾ, ആർ ഗോപകുമാർ, കെ കെ സുനിൽകുമാർ, സന്തോഷ് പി വർഗീസ്, വിജി മോഹൻ, കെ കെ സുകുമാരൻ, എം പി രാധാകൃഷ്ണൻ, ബിജു തേറാട്ടിൽ, കെ എം അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.
മറ്റു പ്രധാനകേന്ദ്രങ്ങളിൽ ദീപ കെ രാജന്‍ (തൃപ്പൂണിത്തുറ), എം സി സുരേന്ദ്രന്‍ (കുണ്ടന്നൂര്‍), ടി സി ഷിബു (ഉദയംപേരൂര്‍), സി കെ മണിശങ്കര്‍ (അമ്പലമുകള്‍), സി ബി ദേവദര്‍ശനന്‍ (കോലഞ്ചേരി), കെ എന്‍ ഗോപി (പിറവം), പി എസ് മോഹനന്‍ (കൂത്താട്ടുകുളം), ബാബു പോൾ (മൂവാറ്റുപുഴ), പി എ മുഹമ്മദാലി (ചേലാട്), ആര്‍ അനില്‍കുമാര്‍ (കോതമംഗലം ), കെ കെ അഷറഫ് (പെരുമ്പാവൂര്‍), സി കെ സലിംകുമാര്‍ (അങ്കമാലി), എം ബി സ്യമന്തഭദ്രന്‍ (അത്താണി), ടി വി സൂസന്‍ (ആലുവ), അഡ്വ. ടി ബി മിനി (കളമശേരി), കെ എന്‍ ഗോപിനാഥ് (ഏലൂര്‍), കെ എം ദിനകരന്‍, എസ് ശർമ (പറവൂർ), കെ എസ് അരുണ്‍കുമാര്‍, സി കെ പരീത് (കാക്കനാട്), എലിസബത്ത് അസീസി (പള്ളുരുത്തി), കെ എസ് രാധാകൃഷ്ണന്‍ (പനങ്ങാട്), ജയ്സന്‍ ടി ജോസ് (കുമ്പളങ്ങി), കെ എ അലി അക്ബര്‍ (ഞാറയ്ക്കല്‍), എ പി പ്രിനില്‍ (അയ്യമ്പിള്ളി), ജോണ്‍ ഫെര്‍ണാണ്ടസ് (തോപ്പുംപടി), സി ഡി നന്ദകുമാര്‍ (കൊച്ചിന്‍ പോര്‍ട്ട്), കെ പി വിജയന്‍ (നേര്യമംഗലം), പി എം ശശികുമാര്‍ (പോത്താനിക്കാട്), കെ എസ് ഷിജീബ് (അടിവാട്), ഇ എ സുഭാഷ് (വാരപ്പെട്ടി), ഷിബു പടപറമ്പത്ത് (നെല്ലിമറ്റം) എന്നിവർ പൊതുയോഗം ഉദ്‌ഘാടനം ചെയ്‌തു.









0 comments