പത്രപ്രവർത്തകരുടെ ഐക്യദാര്‍ഢ്യം

കൊച്ചി
അഖിലേന്ത്യാ പണിമുടക്ക് ദിനത്തിൽ കേരള പത്രപ്രവർത്തക യൂണിയനും കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷനും ഐക്യദാർഢ്യസദസ്സ് സംഘടിപ്പിച്ചു. പ്രസ്‌ക്ലബ്ബിൽനിന്ന് പ്രകടനം ആരംഭിച്ച് ബോട്ടുജെട്ടി ബിഎസ്‌എൻഎൽ ഓഫീസിനുമുന്നിൽ സമാപിച്ചു. ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്‌ഘാടനം ചെയ്‌തു.
സമൂഹത്തിലെ തെറ്റിനെതിരെയുള്ള മാറ്റത്തിനായി നടക്കുന്ന സമരങ്ങൾക്കെതിരെ നിൽക്കുന്ന മാധ്യമസംസ്കാരത്തിന് മാറ്റം വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയിൽ മാറ്റങ്ങൾ വരുത്താനുള്ള നീക്കങ്ങൾ ഏറ്റവും ദോഷകരമായി ബാധിക്കുന്നത് തൊഴിലാളിവർഗത്തെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് ആർ ഗോപകുമാർ, കെഎൻഇഎഫ് സംസ്ഥാന സെക്രട്ടറി വിജി മോഹൻ, കെയുഡബ്ല്യുജെ സംസ്ഥാനസമിതി അംഗങ്ങളായ ജിപ്സൺ സിക്കേര, നഹീമ പൂന്തോട്ടത്തിൽ, കെഎൻഇഎഫ് ജില്ലാ സെക്രട്ടറി എം പി വിനോദ് കുമാർ, സംസ്ഥാന ട്രഷറർ ജമാൽ ഫൈറൂസ്, ഇന്ദു മോഹൻ, എം എസ് അശോകൻ, അഷ്‌റഫ് തൈവളപ്പിൽ, പ്രകാശ് എളമക്കര, പി സി സെബാസ്റ്റ്യൻ, ബൈജു കൊടുവള്ളി, ഷാജി ഇടപ്പള്ളി എന്നിവർ സംസാരിച്ചു.









0 comments