പണിമുടക്ക് പൂർണം

പള്ളുരുത്തി
ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ പള്ളുരുത്തിയിലെ നാല് കേന്ദ്രങ്ങളിൽ പ്രകടനവും പൊതുസമ്മേളനവും നടത്തി. പള്ളുരുത്തി കച്ചേരിപ്പടിയിൽനിന്ന് പ്രകടനം ആരംഭിച്ച് വെളിയിൽ നടത്തിയ പൊതുസമ്മേളനം എഐടിയുസി സംസ്ഥാന സെക്രട്ടറി എൽസബത്ത് അസീസി ഉദ്ഘാടനം ചെയ്തു. എച്ച്എംഎസ് ജില്ലാ വൈസ് പ്രസിഡന്റ് കെ ജെ ബേസിൽ അധ്യക്ഷനായി.
ട്രേഡ് യൂണിയൻ നേതാക്കളായ ജോൺ ഫെർണാണ്ടസ്, ചാൾസ് ജോർജ്, പി എ പീറ്റർ, കെ എൻ സുനിൽകുമാർ, പ്രവിത അനീഷ്, എം എസ് ശോഭിതൻ, ഷൈനി ജുബിൻ, കെ പി ശെൽവൻ, കെ പി മണിലാൽ തുടങ്ങിയവർ സംസാരിച്ചു. കുമ്പളം പഞ്ചായത്തിലെ സമരകേന്ദ്രത്തിൽ നടന്ന പൊതുസമ്മേളനം സിഐടിയു ജില്ലാ കമ്മിറ്റി അംഗം കെ എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുമ്പളങ്ങി പഞ്ചായത്തിൽ എൻആർഇജി വർക്കേഴ്സ് യൂണിയൻ ഏരിയ സെക്രട്ടറി ജെയ്സൺ ടി ജോസ് ഉദ്ഘാടനം ചെയ്തു. ചെല്ലാനം പഞ്ചായത്തിൽ മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ഏരിയ സെക്രട്ടറി പി ബി ദാളോ ഉദ്ഘാടനം ചെയ്തു.
മട്ടാഞ്ചേരി
ദേശീയ പണിമുടക്കിന്റെ ഭാഗമായി കരുവേലിപ്പടിയിൽനിന്ന് ആരംഭിച്ച സംയുക്തപ്രകടനം തോപ്പുംപടി ജങ്‌ഷനിൽ സമാപിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ധർണ ഉദ്ഘാടനം ചെയ്തു. കുമ്പളം രാജപ്പൻ അധ്യക്ഷനായി. കെ ജെ മാക്സി എംഎൽഎ, കെ എം റിയാദ്, കെ എ എഡ്വിൻ, വി യു ഹംസക്കോയ, വി സി ബിജു, എം കെ അഭി, കെ സുരേഷ്, ഇ പി പ്രവിത, കെ എ ഹംഷാദ്, വി അനിൽകുമാർ, സി എസ് ഗിരീഷ് എന്നിവർ സംസാരിച്ചു.
ദേശീയ പണിമുടക്കിനോടനുബന്ധിച്ച് തുറമുഖ തൊഴിലാളികൾ സംയുക്ത ട്രേഡ് യൂണിയൻ ഫോറത്തിന്റെ നേതൃത്വത്തിൽ കൊച്ചി തുറമുഖ ആസ്ഥാനത്ത് പ്രകടനവും യോഗവും നടത്തി. സി ഡി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. പി ബി ശിവപ്രസാദ് അധ്യക്ഷനായി. തോമസ് സെബാസ്റ്റ്യൻ, വി കെ സുരേന്ദ്രൻ, കെ എം റിയാദ്, ടി സി സൻജിത്ത്, എം ജമാൽകുഞ്ഞ്, വി പി താഹ, ജോസഫ് ജോസ്, ഷാലൻ വള്ളുവശേരി, എ സി സോജൻ, കെ ഇ സാബു എന്നിവർ സംസാരിച്ചു.









0 comments