മോട്ടോർ ഷെഡിൽ സൂക്ഷിച്ച മദ്യം പിടിച്ചെടുത്തു

കീഴില്ലം പരത്തുവയലിൽ മോട്ടോർ ഷെഡിനുള്ളിൽ നിന്ന് എക്സൈസ് കണ്ടെടുത്ത മദ്യം
പെരുമ്പാവൂർ
കീഴില്ലം പരത്തുവയലിൽപ്പടിയിൽ ഉപയോഗശൂന്യമായ മോട്ടോർ ഷെഡിൽനിന്ന് മദ്യം പിടിച്ചു. രണ്ട് ചാക്കുകളിൽ സൂക്ഷിച്ചിരുന്ന 81 കുപ്പികളിൽനിന്നായി 40.50 ലീറ്റർ മദ്യമാണ് പിടിച്ചെടുത്തത്.
രണ്ടു ദിവസങ്ങളിലെ ഡ്രൈഡേ ദിനങ്ങളിൽ കൂടിയവിലയ്ക്ക് വിൽപ്പന നടത്താൻ വാങ്ങിസൂക്ഷിച്ച മദ്യമാണിതെന്നാണ് സൂചന. പ്രതിയെ സംബന്ധിച്ചുള്ള സൂചന എക്സൈസിന് ലഭിച്ചിട്ടുണ്ടെന്നും ഊർജിതമായ അന്വേഷണം നടത്തിവരികയാണെന്നും എക്സൈസ് അറിയിച്ചു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ടി വി ജോൺസൺ, പ്രിവന്റ് ഓഫീസർ സി എം നവാസ്, വുമൺ സിവിൽ എക്സൈസ് ഓഫീസർ സുഗത ബീവി, സിവിൽ എക്സൈസ് ഓഫീസർ എം ആർ രാജേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.









0 comments