വനിതാ കമീഷൻ അദാലത്ത്
തൊഴിലിടങ്ങളിലെ പരാതിപരിഹാര സമിതികൾ ശക്തിപ്പെടുത്തണം

കൊച്ചി
തൊഴിലിടങ്ങളിൽ സ്ത്രീസുരക്ഷയ്ക്കുള്ള ആഭ്യന്തര പരാതിപരിഹാര സമിതികൾ പ്രവർത്തനക്ഷമമല്ലെന്ന് വനിതാകമീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. സർക്കാർ–സ്വകാര്യ സ്ഥാപനങ്ങളിൽ സമിതികൾ രൂപീകരിച്ച് ഫലപ്രദമായി ഇടപെടൽ നടത്തണമെന്നും എറണാകുളം ഗസ്‌റ്റ് ഹൗസിൽ നടന്ന അദാലത്തിനുശേഷം മാധ്യമങ്ങളോട് സതീദേവി പറഞ്ഞു. അദാലത്തിൽ 106 പരാതികൾ പരിഗണിച്ചതിൽ 23 എണ്ണം തീർപ്പാക്കി. 66 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. 15 പരാതികളിൽ റിപ്പോർട്ട് ആവശ്യപ്പെട്ടു. രണ്ട് പരാതികളിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ റിപ്പോർട്ടും ആവശ്യപ്പെട്ടു. കമീഷൻ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമൻ മത്തായി, അഡ്വ. ഇന്ദിര രവീന്ദ്രൻ, വി ആർ മഹിളാമണി, ഡയറക്ടർ ഷാജി സുഗുണൻ തുടങ്ങിയവർ പങ്കെടുത്തു.









0 comments