മടക്കര ഹാർബറിലെ റോഡിനായി 60 ലക്ഷത്തിന്റെ ഭരണാനുമതി

ചെറുവത്തൂർ
ചെറുവത്തൂർ മടക്കര ഫിഷിങ് ഹാർബറിലെ ഇന്റേണൽ റോഡിനും നിലവിലുള്ള അപ്പ്രോച്ച് റോഡിന്റെ നിലവാരം ഉയർത്തുന്ന പ്രവൃത്തിക്കും 60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം രാജഗോപാലൻ എംഎൽഎ അറിയിച്ചു. തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തിക്ക് ഭരണാനുമതി ലഭിക്കുന്നതിനായി ഹാർബർ എൻജിനീയറിങ് വകുപ്പ് ചീഫ് എൻജിനീയർ മുഖേന എസ്റ്റിമേറ്റ് തയ്യാറാക്കി നേരത്തെ നൽകിയിരുന്നു. ഇതിനെ തുടർന്നാണ് തീരദേശ റോഡുകളുടെ നിലവാരം ഉയർത്താനുള്ള ഭരണാനുമതി മത്സ്യബന്ധന തുറമുഖ വകുപ്പ് നൽകിയിയത്. ഹാർബറിൽ ഏറ്റവും തിരക്കേറിയ സമയത്ത് വാഹങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം കുറവായതിനാൽ തെക്ക് ഭാഗത്തായി 930 സ്‌ക്വയർ മീറ്റർ അളവിൽ പാർക്കിങ് ഏരിയയും അതിനോട് അനുബന്ധിച്ച് വാഹനങ്ങൾക്ക് സുഗമമായി പുറത്തേക്ക് കടക്കാൻ 150 നീളത്തിൽ നാല് മീറ്റർ വീതിയുള്ള കോൺക്രീറ്റ് റോഡുമാണ് പ്രവൃത്തിയുടെ ഭാഗമായി നിർമിക്കുക.









0 comments