ഉദുമയിൽ 1.83 കോടിയുടെ 
വികസന പദ്ധതികൾക്ക് ഭരണാനുമതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 05, 2025, 02:00 AM | 1 min read

ഉദുമ

ഉദുമ മണ്ഡലത്തിൽ സി എച്ച്​ കുഞ്ഞമ്പു എംഎല്‍എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.83 കോടിയുടെ വിവിധ പ്രവൃത്തികള്‍ക്ക് ഭരണാനുമതിയായി. തെക്കില്‍പറമ്പ ഗവ. യുപി സ്​കൂളിന് ബസ് വാങ്ങാൻ 24.28 ലക്ഷം രൂപ അനുവദിച്ചു. മുളിയാര്‍ പഞ്ചായത്തിലെ ‘സഹജീവനം’ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തിന് വാഹനം വാങ്ങുന്നതിന് 22.56 ലക്ഷം രൂപയ്​ക്ക്​ അനുമതിയായി. അരമങ്ങാനം യങ്​ ബ്രദേഴ്സ് – കുണ്ടാര്‍ തോട് റോ‍ഡ് നവീകരണം (30 ലക്ഷം), കൊപ്പല്‍ ക്ലബ്​ – കൊപ്പല്‍ വയല്‍ റോ‍ഡ് -(30 ലക്ഷം), ബേഡഡുക്ക വട്ടംതട്ട –പാടിക്കൊടല്‍ –ഒളിയത്തടുക്കം റോ‍ഡ് - (22 ലക്ഷം), കുറ്റിക്കോല്‍ നാട്ടക്കല്ല് –എരിഞ്ഞിത്തല റോഡ് - 32 ലക്ഷം, ചെമ്മനാട് ബണ്ടിച്ചാല്‍ – മണ്ഡലിപ്പാറ –ഞാണിക്കടവ് റോ‍ഡ് - (22.5 ലക്ഷം) എന്നീ പ്രവൃത്തികള്‍ക്കും ഭരണാനുമതിയായി. നേരത്തെ ഭരണാനുമതി ലഭിച്ച പുല്ലൂര്‍ പെരിയയിലെ കാഞ്ഞിരടുക്കം –കുറവന്ദിക്കാല്‍ റോഡ‍് - (25 ലക്ഷം), നിടുവോട്ടുപാറ – തച്ചറ വളപ്പ് പെരിയ ഹൈസ്കൂള്‍ റോ‍ഡ് - (25 ലക്ഷം), പെരളം –പനക്കൂല്‍ തറവാട് റോ‍‍ഡ് - (15 ലക്ഷം), പള്ളിക്കരയിലെ അരയാല്‍തറ – ചിറക്കാല്‍ റോഡ് - (25 ലക്ഷം), ബംഗാട് ഭജനമന്ദിരം – ആയംകടവ് റോ‍ഡ് - (15 ലക്ഷം), മുളിയാര്‍ പഞ്ചായത്തിലെ ഇരിയണ്ണി – പേരടുക്കം റോഡ് - (29 ലക്ഷം), ബേഡഡുക്ക പയറ്റിയാല്‍ – അഡുമ്മല്‍ ക്വാറി റോ‍ഡ് - (25 ലക്ഷം) പ്രവൃത്തികളുടെ ടെൻഡര്‍ നടപടി പൂര്‍ത്തിയായതായി സി എച്ച് കുഞ്ഞമ്പു എംഎല്‍എ അറിയിച്ചു. ഇപ്പോള്‍ ഭരണാനുമതിയായ 1.83 കോടിയുടെ പ്രവൃത്തികളുടെ ടെൻഡർ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുമെന്ന്​ എംഎല്‍എ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home