അഴിത്തല അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞു; 9 പേർക്ക് പരിക്ക്‌

വള്ളം മറിഞ്ഞ്‌ പരിക്കേറ്റവരെ മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി വി വി രമേശൻ സന്ദർശിച്ചപ്പോൾ
avatar
സ്വന്തം ലേഖകൻ

Published on Jul 17, 2025, 02:00 AM | 1 min read

നീലേശ്വരം

അഴിത്തല അഴിമുഖത്ത് യന്ത്രവൽകൃത ഫൈബർ വള്ളം തിരമാലയിൽപ്പെട്ട്‌ മറിഞ്ഞ് ഒമ്പത്‌ മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. പരിക്കേറ്റ തൈക്കടപ്പുറത്തെ മുഹമ്മദ് നിയാസ് (35), മുഹമ്മദ് അനസ് (45), മുഹമ്മദ് അഷ്റഫ് (50), മുഹമ്മദ് കുഞ്ഞി (50), മാഹി സ്വദേശി തൈക്കടപ്പുറത്തെ പ്രജി (32), അനന്തംപള്ളയിലെ എം മധുസൂദനൻ, മടക്കരയിലെ മുഹമ്മദ് സെയ്ദ് (42), രണ്ട് അതിഥി തൊഴിലാളികൾ എന്നിരെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനന്തംപള്ളയിൽ മൂത്തൽ അർജുനന്റെ ഉടമസ്ഥതയിലുള്ള സീ ഫ്രണ്ട്സ് വള്ളമാണ്‌ ബുധൻ പുലർച്ചെ ആറോടെ കടലിലേക്ക് പോകുന്നതിനിടെ അഴിമുഖത്ത്‌ അപകടത്തിൽപ്പെട്ടത്‌. തിരയടിച്ച് കടലിൽവീണ ഇവർ ക്യാരിയർ വള്ളത്തിൽ കയറി കരക്കെത്തുകയായിരുന്നു. മറിഞ്ഞവള്ളം കടലിലേക്ക് ഒഴുകിപ്പോയി. രണ്ട് എൻജിൻ, വല, വല വലിച്ചടുപ്പിക്കാനുള്ള യന്ത്രസാമഗ്രികൾ, ക്യാമറ, തൊഴിലാളികളുടെ മൊബൈൽ എന്നിവ നഷ്ടപ്പെട്ടു. 10 ലക്ഷം രൂപയുടെ നഷ്ടമുണ്ട്‌. തോണി കരയിലെത്തിക്കാൻ കോസ്റ്റ് ഗാർഡിന്റെ രക്ഷാബോട്ട് ശ്രമം തുടങ്ങി. തേജസ്വിനി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന തൊഴിലാളികളെ മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു)സംസ്ഥാന സെക്രട്ടറി വി വി രമേശൻ, ജില്ലാ പ്രസിഡണ്ട് കാറ്റാടി കുമാരൻ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി കെ നിഷാന്ത്, നഗരസഭ ചെയർമാൻമാരായ കെ വി സുജാത, ടി വി ശാന്ത തുടങ്ങിയവർ സന്ദർശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home