ആവേശത്തിരയിൽ 
ജലപൂരം

മീൻകടവിൽ നടന്ന വള്ളംകളി മത്സരത്തിൽനിന്ന്

മീൻകടവിൽ നടന്ന വള്ളംകളി മത്സരത്തിൽനിന്ന്

avatar
സ്വന്തം ലേഖകൻ

Published on Sep 07, 2025, 02:00 AM | 1 min read

ചെറുവത്തൂർ

ഓളപ്പരപ്പിൽ ആവേശത്തിന്റെ അലയൊലി തീർത്ത്‌ വള്ളംകളി. മ‍ീൻകടവ്‌ ഫൈവ്‌ സ്‌റ്റാർ ക്ലബ്, നായനാർ സ്‌മാരക വായനശാല വനിതാവേദി, മുഴക്കീൽ ഇ എം എസ്‌ ക്ലബ്, വനിതാവേദി എന്നിവയാണ്‌ ഓണാഘോഷത്തിന്റെ ഭാഗമായി വള്ളംകളി സംഘടിപ്പിച്ചത്‌. അഞ്ച്‌ പേർ തുഴയും വള്ളംകളി മത്സരമാണ്‌ ആവേശപ്പൂരം തീർത്തത്‌. ആരവങ്ങൾക്ക്‌ നടുവിൽ വള്ളങ്ങളുടെ തുഴക്കാർ ആവേശക്കൊടുമുടിയിലായി. മീൻകടവിൽ നടന്ന മത്സരത്തിൽ എ കെ ജി പൊടോത്തുരുത്തി, ഇ എം എസ് മുഴക്കീൽ, പാലിച്ചോൻ അച്ചാംതുരുത്തി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബേബി ഉദ്‌ഘാടനം ചെയ്‌തു. എം രാമചന്ദ്രൻ അധ്യക്ഷനായി. വിവിധ മേഖലകളിൽ കഴിവ്‌ തെളിയിച്ചവർക്കുള്ള ആദരവും നടന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി വി പ്രമീള സമ്മാനം നൽകി. ആശ, മഞ്ജുഷ, രമ, സുരേശൻ, ജയരാജൻ, ഉണ്ണി കൃഷ്ണൻ, എ കെ ഷീന, യു പി രാജൻ, സന്ധ്യ എന്നിവർ സംസാരിച്ചു. മുഴക്കീലിൽ നടന്ന മത്സരത്തിൽ വി വി മെമ്മോറിയൽ കാരിയിൽ, എ കെ ജി പൊടോതുരുത്തി, ഇ എം എസ് മുഴക്കീൽ എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി വി രമേശൻ ഉദ്‌ഘാടനംചെയ്‌തു. ഇ വി ഷാജി അധ്യക്ഷനായി. വിവിധ മേഖലകളിൽ കഴിവ്‌ തെളിയിച്ചവരെ ആദരിച്ചു. പി വി കൃഷ്‌ണൻ, കെ കെ കൃഷ്‌ണൻ എന്നിവർ സംസാരിച്ചു. എം തമ്പാൻ സ്വാഗതവും എ കെ രമേശൻ നന്ദിയും പറഞ്ഞു. സമാപന യോഗത്തിൽ ഇ ടി ചന്ദ്രൻ അധ്യക്ഷനായി. വിജയികൾക്ക്‌ സി വി പ്രമീള സമ്മാനം നൽകി. എം രാമചന്ദ്രൻ, സംസാരിച്ചു. ടി നാരായണൻ സ്വാഗതവും എം ദിലീപ്‌ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home