വാടകക്ക്‌ നൽകിയ കാർ മറിച്ച്‌ വിറ്റ് തട്ടിപ്പ്

.

.

avatar
പി മഷൂദ്

Published on Apr 12, 2025, 02:30 AM | 1 min read

തൃക്കരിപ്പൂർ

കാറുകൾ വാടകയ്ക്ക് എടുത്ത ശേഷം പണയപ്പെടുത്തിയും വിൽപന നടത്തിയുമുള്ള തട്ടിപ്പ് പെരുകുന്നു. ഇളമ്പച്ചിയിൽനിന്ന്‌ മൂന്നും ആയിറ്റി, കാരോളം എന്നിവിടങ്ങളിൽ നിന്ന് ഒരോ കാർ ഉൾപ്പെടെ 42 കാറുകൾ ഇതര സംസ്ഥാന മാഫിയ സംഘം തട്ടിയെടുത്തുന്നതായാണ് വിവരം. കഴിഞ്ഞദിവസം ചന്തേര പൊലീസിൽ മാത്രം അഞ്ച് പരാതി ലഭിച്ചു. കടന്നപ്പള്ളി സ്വദേശിയാണ് തട്ടിപ്പിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കല്യാണ ആവശ്യത്തിനും മറ്റും വാടകക്ക് നല്‍കുന്ന കാര്‍ ഒരാഴ്ചക്കകം ഇതര സംസ്ഥാന തട്ടിപ്പ് സംഘത്തിന് കൈമാറും. വടക്കൻ ജില്ലകളില്‍ ഇത്തരത്തില്‍ നിരവധി പേരാണ് പറ്റിക്കപ്പെട്ടത്. ഒന്നരലക്ഷം മുതല്‍ മൂന്നു ലക്ഷംരൂപയ്ക്കാണ് വാഹനങ്ങൾ വിറ്റഴിക്കുന്നത്. തമിഴ്നാട്, കർണാടക, ആന്ധ്ര കേന്ദ്രീകരിച്ചുള്ള സംഘത്തിനാണ് വാഹനങ്ങൾ കൈമാറുന്നത്. സ്വന്തം ആവശ്യത്തിനുള്ള വാഹനങ്ങൾ വാടകക്കോ ലീസിനോ നൽകുന്നത് കുറ്റകരമാണതിനാൽ പരാതിയുമായി ആരും രംഗത്ത്‌ വരാത്തത്‌, ഇത്തരം തട്ടിപ്പുകൾക്ക് പ്രചോദനമാകുന്നു. കുറഞ്ഞ തുക നൽകി ബാങ്ക് വായ്പയെടുത്ത വാഹനങ്ങളാണ് ഇത്തരത്തിൽ വാടകക്ക് നൽകുന്നത്. തട്ടിപ്പ് സംഘം ഇതര സംസ്ഥാനങ്ങളിലേക്ക് കടത്തുന്നതോടെ വാഹന ഉടമകൾ കടക്കെണിയിലാകുന്നു. അപമാനം ഭയന്ന് പലരും പുറത്ത് പറയുന്നില്ല. വായ്പ മുടങ്ങുന്നതോടെ ബാങ്ക് ജപ്തി നടപടിയും തുടങ്ങി. നിരവധി പേരാണ് ജപ്തി ഭയന്ന് കിടപ്പാടം വരെ പണയപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home