ഓപ്പണ്‍ ഹാര്‍ഡ്‍വെയര്‍ വ്യാപനത്തിന് മുന്‍കൈയെടുക്കും : മന്ത്രി

കാസർകോട്
സ്വതന്ത്ര സോഫ്‍റ്റ്‍വെയറുകള്‍ക്ക് നല്‍കിവരുന്ന പ്രാധാന്യം ഓപ്പണ്‍ ഹാര്‍ഡ്‍വെയറുകള്‍ക്കും പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കുമെന്നും നിലവില്‍ സ്കൂളുകളില്‍ വിന്യസിച്ച 29000 റോബോട്ടിക് കിറ്റുകള്‍ ഇതിനുദാഹരണമാണെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ജില്ലയില്‍ കൈറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന സോഫ്‍റ്റ്‍വെയര്‍ സ്വാതന്ത്ര്യദിനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വതന്ത്ര സോഫ്‍റ്റ്‍വെയറിന്റെ ഉപയോഗവും പ്രാധാന്യവും പൊതുസമൂഹത്തിനും ലഭ്യമാകുന്നവിധം അടുത്ത ആഴ്ച ലിറ്റില്‍ കൈറ്റ്സ് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റുകള്‍ ഉള്‍പ്പെടെ സംഘടിപ്പിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത് പറഞ്ഞു. സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ രംഗത്തെ പ്രമുഖ ഗ്രാഫിക്സ്, ആനിമേഷൻ, വീഡിയോ എഡിറ്റിങ് സോഫ്‌റ്റ്‌വെയർ കുട്ടികൾക്കും മുതിർന്നവർക്കും പരിചയപ്പെടുത്തി. വിജയൻ രാജപുരം വിക്കിമീഡിയ വിഷയത്തിൽ പരിശീലനം നടത്തി. ഇൻസ്റ്റാൾ ഫെസ്റ്റിൽ പൊതുജനങ്ങൾക്കും സ്കൂളുകൾക്കും ലാപ്ടോപ്പുകളിൽ ഉബുണ്ടു 22.04 സൗജന്യമായി ഇൻസ്റ്റാൾ ചെയ്തു നൽകി. സ്കൂളുകളിൽ ഒരാഴ്ചത്തെ സ്വതന്ത്ര സോഫ്റ്റ് വെയർ വാരാചരണവും സംഘടിപ്പിച്ചിട്ടുണ്ട്.









0 comments