പള്ളിക്കര പഞ്ചായത്ത് ഓഫീസ് കെട്ടിടം നിർമാണ പ്രവൃത്തി തുടങ്ങി

പള്ളിക്കര
പള്ളിക്കര പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി മന്ത്രി എം ബി രാജേഷ് ഓൺലൈനായി ഉദ്‌ഘാടനംചെയ്‌തു. സി എച്ച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനായി. രാജ്മോഹൻ ഉണ്ണിത്താൻ എംപി, മുൻ എംഎൽ എ കെ കുഞ്ഞിരാമൻ എന്നിവർ മുഖ്യാതിഥികളായി. വൈസ് പ്രസിഡന്റ് നാസ്നീൻ വഹാബ്, സ്ഥിരം സമിതി അധ്യക്ഷരായ വി സൂരജ്, കെ വി ജയശ്രീ, എ മണികണ്ഠൻ, പഞ്ചായത്തംഗം അബ്ദുള്ള മുഹമ്മദ് കുഞ്ഞി, സിഡിഎസ് ചെയർപേഴ്സൺ കെ സുമതി, മധു മുതിയക്കാൽ, പി മണിമോഹൻ, രവീന്ദ്രൻ കരിച്ചേരി, എംഎ ലത്തീഫ്, ലിജു അബൂബക്കർ, രവിവർമ്മൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം കുമാരൻ സ്വാഗതവും പി പി രാജേഷ് നന്ദിയും പറഞ്ഞു. 6.9 കോടി രൂപ ചെലവഴിച്ചാണ് പുതിയ ഓഫീസ് കെട്ടിടം നിർമിക്കുന്നത്. കേരള പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷനാണ് നിർമാണ ചുമതല. ജിഐഎസ് മാപിങ് സർവേ പൂർത്തീകരിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപറേറ്റീവ് സൊസൈറ്റിയെ അനുമോദിച്ചു. ലൈഫ് ഗുണഭോക്താക്കൾക്കുള്ള താക്കോൽ ദാനവും നടന്നു.









0 comments