മേൽപ്പാലത്തിൽനിന്ന് ക്രെയിനിന്റെ യന്ത്രക്കെെ ബസിന് മുകളിൽ വീണു

മേൽപ്പാലത്തിന് മുകളിൽനിന്ന് ക്രെയിനിന്റെ യന്ത്രക്കെെ പതിച്ച് കേടുപാട് സംഭവിച്ച സ്വകാര്യ ബസ്സിന്റെ മുകൾ ഭാഗം
കാഞ്ഞങ്ങാട്
ദേശീയപാതയിൽ ജോലിയിൽ ഏർപ്പെട്ട ക്രെയിനിന്റെ യന്ത്രക്കെെ മേൽപ്പാലത്തിന് മുകളിൽ നിന്ന് സർവീസ് റോഡിലൂടെ പോവുകയായിരുന്ന ബസിന് മുകളിലേക്ക് പതിച്ചു. ബുധനാഴ്ച വൈകിട്ട് മാവുങ്കാലിലാണ് സംഭവം. കാഞ്ഞങ്ങാട്–- -മാവുങ്കാൽ -–- ചാളക്കടവ് റൂട്ടിൽ ഓടുന്ന മൂകാംബിക ബസിന് മുകളിലേക്കാണ് ദേശീയപാത കരാറുകാരായ മേഘ കൺസ്‌ട്രക്‌ഷൻ കമ്പനിയുടെ ക്രെയിൻ പതിച്ചത്. മാവുങ്കാൽ ശ്രീരാമ ക്ഷേത്രത്തിന് സമീപം മേൽപ്പാലത്തിൽ ക്രെയിൻ ഉപയോഗിച്ചുള്ള പണി നടന്നു വരികയായിരുന്നു. ജോലിക്കാർ താഴെ ഇറക്കുമ്പോഴാണ് ബസിന് മുകളിലേക്ക് ക്രെയിനിന്റെ യന്ത്രക്കെെ വീണത്. ക്രെയിൻ ഉടൻ ഉയർത്തിയതിനാൽ കൂടുതൽ അപകടം സംഭവച്ചില്ല. ബസിൽ ഡ്രൈവർ സീറ്റിന്റെ ഭാഗം മുകളിൽ കേടുപാട് സംഭവിച്ചു. ഈ സമയം ബസിൽ നിറയെ യാത്രക്കാറുണ്ടായിരുന്നു.









0 comments