കായകൽപ്പ് തിളക്കത്തിൽ കരിന്തളം

കായകൽപ്പ പുരസ്‌കാരം നേടിയ ചോയ്യങ്കോട് ജനകീയാരോഗ്യകേന്ദ്രം
നീലേശ്വരം
സംസ്ഥാന സർക്കാരിന്റെ കായകൽപ്പ് പുരസ്‌കാരത്തിൽ കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിന് ഇരട്ടനേട്ടം. ജനകീയ ആരോഗ്യകേന്ദ്രങ്ങളുടെ വിഭാഗത്തിലാണ് കരിന്തളത്തിന് രണ്ട് പുരസ്‌കാരം ലഭിച്ചത്. 97.8 ശതമാനം മാർക്കോടെ ചോയ്യങ്കോട് ജനകീയ ആരോഗ്യ കേന്ദ്രം ഒന്നും (ഒരു ലക്ഷം രൂപ), 95.83 ശതമാനം മാർക്കോടെ ബിരിക്കുളം ജനകീയാരോഗ്യകേന്ദ്രം രണ്ടും സ്ഥാനം (50,000 രൂപ) നേടി. കഴിഞ്ഞ വർഷം ഈ സ്ഥാപനങ്ങൾക്ക് രണ്ടും മൂന്നും സ്ഥാനമായിരുന്നു. ശുചിത്വം, മാലിന്യപരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തിയാണ് പുരസ്കാരം. കിനാനൂർ കരിന്തളം പഞ്ചായത്ത് ആരോഗ്യ മേഖലയിൽ ശ്രദ്ധേയമായ ഇടപെടലാണ് നടത്തുന്നത്. കഴിഞ്ഞ മാസം കിനാവൂർ ഹോമിയോ ഡിസ്‌പെൻസറി, പരപ്പ ആയുർവേദ ഡിസ്പെൻസറി എന്നിവയ്ക്ക് എൻക്യുഎഎസ് അംഗീകാരം ലഭിച്ചു. കാട്ടിപ്പൊയിൽ ആയുർവേദ ഡിസ്പെൻസറി എൻക്യുഎഎസ് നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവർത്തനം നടന്നുവരുന്നു. മുൻ വർഷങ്ങളിൽ കരിന്തളം കുടുംബാരോഗ്യ കേന്ദ്രം ആർദ്രം കേരള പുരസ്കാരം നേടിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവിയുടെയും മെഡിക്കൽ ഓഫീസർ ഡോ. സുനിതയുടെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.









0 comments