ടി കെ ഗംഗാധരന് നാടിന്റെ സ്‌മരണാഞ്ജലി

പുത്തിലോട്ട് ടി കെ ഗംഗാധരന്റെ രക്തസാക്ഷിത്വ വാർഷിക ദിനാചരണം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്യുന്നു
ചെറുവത്തൂർ
ആർഎസ്എസുകാർ കൊലപ്പെടുത്തിയ പുത്തിലോട്ട് ടി കെ ഗംഗാധരന് 42–ാംരക്തസാക്ഷിത്വ വാർഷിക ദിനത്തിൽ നാടിന്റെ സ്‌മരണാജ്ഞലി. അനുസ്‌മരണ പൊതുയോഗം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്‌തു. സർക്കാരിനതിരെ അടിസ്ഥാനം പോലുമില്ലാത്ത ആരോപണം ഉന്നയിച്ച് കേരളത്തിൽ പ്രതിപക്ഷം അപഹാസ്യരാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസും യുഡിഎഫും നടത്തുന്ന കുപ്രചരണം ജനം തള്ളും. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ഉന്നയിച്ച ഒരാരോപണം പോലും തെളിയിക്കാൻ അവർക്ക് കഴിഞ്ഞില്ല. സമസ്തമേഖലയിലും കേരളത്തെ ഒന്നാമതാക്കുകയെന്ന വിസ്‌മയകരമായ വികസനമാണ് സർക്കാർ നടപ്പിലാക്കിയത്. മന്ത്രി പറഞ്ഞു. മൂന്നാമതും എൽഡിഎഫ് അധികാരത്തിലെത്തുമെന്ന് ജനങ്ങൾ പറയുമ്പോൾ സർക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്ന കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാരാകുമെന്ന കാര്യത്തിൽ തമ്മിലടിയിലാണ്– അദ്ദേഹം പറഞ്ഞു. ഇ കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. എം രാജഗോപാലൻ എംഎൽഎ, ഇ കുഞ്ഞിരാമൻ, പി കുഞ്ഞിക്കണ്ണൻ, പി പി സുകുമാരൻ, എം വി കോമൻ നമ്പ്യാർ, ടി വി ഗോവിന്ദൻ, പി പി പ്രസന്നകുമാരി, പി പി അനിൽകുമാർ, സി മാധവനൻ, പി സുധാകരൻ, കെ മോഹനൻ, പി പി ചന്ദ്രൻ, സി വി ശരത്ത് എന്നിവർ സംസാരിച്ചു. രാവിലെ പുത്തിലോട്ടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ടി വി ഗോവിന്ദൻ പതാകയുയർത്തി.









0 comments