വിദേശ വനിതയല്ല ഇത്‌ നമ്മുടെ കല്ല്യാണിയേട്ടി

കാരിയിലെ കല്ല്യാണിയേട്ടി വിദേശ വനിതയുടെ വേഷമണിഞ്ഞ്‌ പ്രച്‌ഛന്ന വേഷ മത്സരത്തിൽ

കാരിയിലെ കല്ല്യാണിയേട്ടി വിദേശ വനിതയുടെ വേഷമണിഞ്ഞ്‌ പ്രച്‌ഛന്ന വേഷ മത്സരത്തിൽ

വെബ് ഡെസ്ക്

Published on Sep 10, 2025, 02:30 AM | 1 min read

ചെറുവത്തൂർ

പ്രായം ഒന്നിനും തടസല്ല മനസിൽ ചെറുപ്പം സൂക്ഷിച്ചാൽ എല്ലാം ആസ്വദിക്കാമെന്ന് തെളിയിച്ച്‌ കല്യാണിയമ്മ. കാരിയിൽ ശ്രീകുമാർ ക്ലബ്ബ് വായനശാല ആൻഡ്‌ ഗ്രന്ഥാലയം സംഘടിപ്പിച്ച ഓണാഘോഷത്തിലെ താരമായത്‌ നാട്ടുകാർ സ്‌നേഹത്തോടെ വിളിക്കുന്ന 88 വയസുള്ള കല്ല്യാണിയമ്മ.ഓണാഘോഷത്തിൽ വയോജനങ്ങൾക്ക് നടത്തിയ ഓലമെടയൽ, മാച്ചി ഈരൽ, തൊപ്പിക്കളി തുടങ്ങിയ മത്സരങ്ങളിൽ പങ്കാളിയാവുകയും പ്രച്‌ഛന്നവേഷ മത്സരത്തിൽ പങ്കെടുത്ത്‌ ഏവരുടെയും കൈയടിയും ഏറ്റുവാങ്ങി. വിദേശവനിതയുടെ വേഷമണിഞ്ഞാണ്‌ മത്സരത്തിൽ പങ്കെടുത്തത്‌. കല്യാണിയേട്ടി വേദിയിലെത്തിയതോടെ മത്സരം കാണാനെത്തയവർ നിറഞ്ഞ കൈയടിയോടെയാണ്‌ സ്വീകരിച്ചത്‌. മത്സരം സമൂഹമാധ്യമങ്ങളിലും പ്രചരിച്ചതോടെ ഓണാഘോഷത്തിലെ താരമായി മാറുകയും ചെയ്‌തു. ഊർജസ്വലമായ മനസുമായി പ്രദേശത്തെ എല്ലാ കാര്യങ്ങളിലും ഇടപെടുന്ന കല്യാണിയേട്ടി പുതുതലമുറയ്ക്ക് മാതൃകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home