നിവർന്നുനിൽക്കും ഞങ്ങൾ, വാണിങ് ബെല്ലുമായി ബാലസംഘം

ചെറുവത്തൂർ
കാലുപിടിക്കുന്ന സംസ്കാരത്തിന്റെ ഭാഗമാക്കാനല്ല, നിവർന്നുനിന്ന് സംസാരിക്കാൻ കരുത്താണ് കുട്ടികൾക്ക് നൽകേണ്ടത് എന്ന മുദ്രാവാക്യമുയർത്തി ബാലസംഘം. ചീമേനി വിവേകാനന്ദ വിദ്യാലയത്തിൽ കുട്ടികളെക്കൊണ്ട് അധ്യാപകരുടെ കാൽകഴുകിച്ച് പാദപൂജ ചെയ്യിപ്പിച്ചതിനെതിരെ ബാലസംഘം ചെറുവത്തൂർ ഏരിയാകമ്മിറ്റി നേതൃത്വത്തിൽ വാണിങ് ബെൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി എം അനുരാഗ് ഉദ്‌ഘാടനം ചെയ്‌തു. കെഎസ്‌ടിഎ ഉപജില്ലാ സെക്രട്ടറി രാഗേഷ് മണക്കാട്, എം രാജീവൻ, കെ വിഷ്ണു , വി ശ്രാവൺ, കെ സുഗജൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ഋഥ്വിക്ക് സ്വാഗതം പറഞ്ഞു.









0 comments