ഇക്കോ ബാങ്ക് തുടങ്ങി

അജൈവ പാഴ് വസ്തു സംഭരണ കേന്ദ്രമായ ഇക്കോ ബാങ്ക് ഉദ്ഘാടനം തദ്ദേശ ജോയിന്റ് ഡയറക്ടർ ഷൈനി നിർവഹിക്കുന്നു
കാസർകോട്
ജില്ലയിലെ ഹരിത കർമസേന അംഗങ്ങളുടെ മക്കളിൽ വിവിധ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും എസ്എസ്എൽസി തുല്യത പരീക്ഷയിൽ വിജയിച്ച ഹരിത കർമസേന അംഗങ്ങളെയും അനുമോദിച്ചു. ക്ലീൻ കേരള കമ്പനി സംരംഭമായ ഇക്കോ ബാങ്കിന്റെ ജില്ലാതല ഉദ്‌ഘാടനവും നടന്നു. അനുമോദനയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ തരംതിരിച്ച പാഴ്‌വസ്തുക്കൾ കമ്പനിക്ക് കൈമാറിയ കിനാനൂർ കരിന്തളം പഞ്ചായത്തിനെയും നീലേശ്വരം നഗരസഭയെയും ആദരിച്ചു. അജൈവ പാഴ് വസ്തു സംഭരണ കേന്ദ്രമായ ഇക്കോ ബാങ്ക് ഉദ്ഘാടനം തദ്ദേശ ജോയിന്റ് ഡയറക്ടർ ഷൈനി നിർവഹിച്ചു. ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ പി ജയൻ അധ്യക്ഷനായി. നവ കേരളം കർമപദ്ധതി ജില്ലാ കോഡിനേറ്റർ കെ ബാലകൃഷ്‌ണൻ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ രതീഷ് കുമാർ, എച്ച് കൃഷ്ണൻ എന്നിവർ സംസാരിച്ചു. ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ മിഥുൻ ഗോപി സ്വാഗതവും അബ്ദുൽ ഹക്കീം നന്ദിയും പറഞ്ഞു.









0 comments