ജില്ലാപഞ്ചായത്തിൽ കൂടുതൽ സ്ഥാനാർഥികൾ വോർക്കാടിയിൽ
11 ഇടത്ത് മത്സരിക്കാൻ മുന്നണികൾ മാത്രം


സ്വന്തം ലേഖകൻ
Published on Nov 26, 2025, 02:00 AM | 2 min read
കാസർകോട്
തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാപഞ്ചായത്തിൽ 11 ഡിവിഷനുകളിൽ മുന്നണികൾ തമ്മിൽ നേരിട്ടുള്ള മത്സരം. പുത്തിഗെ, ബദിയടുക്ക,ദേലമ്പാടി, കള്ളാർ, കയ്യൂർ, പിലിക്കോട്, ചെറുവത്തൂർ, മടിക്കൈ, പെരിയ, ബേക്കൽ, ചെങ്കള ഡിവിഷനുകളിലാണ് എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണി സ്ഥാനാർഥികൾ മാത്രം രംഗത്തുള്ളത്. ശേഷിച്ച ആറിടങ്ങളിൽ നാല് സ്ഥാനാർഥികൾ വീതമുണ്ട്. അഞ്ചുപേർ മത്സരിക്കുന്ന വോർക്കാടിയിലാണ് കൂടുതൽ സ്ഥാനാർഥികൾ. 18 ഡിവിഷനുകളിൽ 62 സ്ഥാനാര്‍ഥികള്‍. ഇവര്‍ക്ക് ചിഹ്നവും അനുവദിച്ചു. ജില്ലയിലാകെ 2,786 സ്ഥാനാര്‍ഥികളാണ് രംഗത്തുളളത്. ഇതില്‍ 1,354 പുരുഷന്‍മാരും 1,432 സ്ത്രീകളുമുണ്ട്. ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളുടെ പേരുവിവരം ചുവടെ: ഡിവിഷൻ, സ്ഥാനാർഥി, ചിഹ്നം ക്രമത്തിൽ. വോര്‍ക്കാടി: ഐ അബ്ദുള്‍ ലത്തീഫ് (ആന്റിന), അലി ഹര്‍ഷാദ് വോര്‍ക്കാടി (കൈ), അശ്വത് പൂജാരി ലാല്‍ബാഗ് (ധാന്യക്കതിരും അരിവാളും), ഇബ്രാഹീം ത്വക (വഞ്ചി), എം വിജയകുമാര്‍ റായ് (താമര) പുത്തിഗെ: മണികണ്ഠ റൈ (താമര), കെ എ മുഹമ്മദ് ഹനീഫ് (ചുറ്റികയും അരിവാളും നക്ഷത്രവും), ജെ എസ് സോമശേഖര (കൈ) ബദിയഡുക്ക: പ്രകാശ് കുമ്പഡാജെ (ധാന്യക്കതിരും അരിവാളും), രാമപ്പ മഞ്ചേശ്വര (താമര), ഐ ലക്ഷ്ണ പെരിയഡുക്ക (കുട) ദേലമ്പാടി: പ്രേമ ടീച്ചര്‍ (ഏണി), ജി ബേബി (താമര), ഒ വത്സല (അരിവാളും ചുറ്റികയും നക്ഷത്രവും) കുറ്റിക്കോല്‍: കൂക്കള്‍ ബാലകൃഷ്ണന്‍ (മണ്‍വെട്ടിയും മണ്‍കോരിയും), മനുലാല്‍ മേലത്ത് (താമര), എം മുസ്തഫ (ചൂല്), സാബു അബ്രഹാം (ചുറ്റികയും അരിവാളും നക്ഷത്രവും) കള്ളാർ: ധന്യ സുമോദ് (താമര), സ്റ്റിമി സ്റ്റീഫന്‍ (കൈ), റീന തോമസ് (രണ്ടില) ചിറ്റാരിക്കാല്‍: കവിത കൃഷ്ണന്‍ (ചുറ്റികയും അരിവാളും നക്ഷത്രവും), ബിന്‍സി ജെയിന്‍ (കൈ), മറിയാമ്മ (ചൂല്), കെ എസ് രമണി (താമര). കയ്യൂര്‍: കെ കൃഷ്ണന്‍ ഒക്ലാവ് (ചുറ്റികയും അരിവാളും നക്ഷത്രവും), ടി ഡി ഭരതന്‍ (താമര), സുന്ദരന്‍ ഒരള (കൈ) പിലിക്കോട്: കെ കുഞ്ഞികൃഷ്ണന്‍ (മണ്‍കലം), കരിമ്പില്‍ കൃഷ്ണന്‍ (കൈ), മനു എം (റാന്തല്‍) ചെറുവത്തൂര്‍: ടി ഷീബ (താമര), വി എം സാന്ദ്ര (കുട), ഡോ. സെറീന സലാം (ചുറ്റികയും അരിവാളും നക്ഷത്രവും) മടിക്കൈ: കെ സബീഷ് (ചുറ്റികയും അരിവാളും നക്ഷത്രവും), ടി കെ വിനോദ് (നക്ഷത്രം), എ വേലായുധന്‍ (താമര) പെരിയ: ജിഷ രാജു (കുട), സോയ കെ കെ (ധാന്യക്കതിരും അരിവാളും), ഹേമലത (താമര) ബേക്കല്‍: മാലതി രാഘവന്‍ (താമര), ടി വി രാധിക (ചുറ്റികയും അരിവാളും നക്ഷത്രവും), ഷഹീദ റാഷിദ് കണിയ (ഏണി) ഉദുമ: ആയിഷത്ത് റഫ (കുട), നജുമ റഷീദ് (കണ്ണട), സൗമ്യ പത്മനാഭന്‍ (താമര), സുകുമാരി ശ്രീധരന്‍ (കൈ) ചെങ്കള: ജസ്‌ന മനാഫ് (ഏണി), ശുഭലത (താമര), സഹര്‍ബാനു സാഗര്‍ (കുട) സിവില്‍ സ്റ്റേഷന്‍: ശാഫി സന്തോഷ്‌നഗര്‍ (ത്രാസ്), ഷെഫീഖ് ചൂരി (കണ്ണട), പി ബി ഷെഫീഖ് (ഏണി), പി ആര്‍ സുനില്‍ (താമര) കുമ്പള: അസീസ് കളത്തൂര്‍ (ഏണി), കേശവ നായ്ക് (റോസാപൂവ്), കെ ബി യൂസുഫ് (ചുറ്റികയും അരിവാളും നക്ഷത്രവും), സുനില്‍ അനന്തപുരം (താമര) മഞ്ചേശ്വരം: ഇര്‍ഫാന ഇഖ്ബാല്‍ (ഏണി), കദീജ മൊഗ്രാല്‍ (കാഹളം മുഴക്കുന്ന മനുഷ്യന്‍), ഹസീന സലാം (കണ്ണട), ജയന്തി ടി ഷെട്ടി (താമര).









0 comments