ജില്ലാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് തുടക്കം

ജില്ലാ ജൂനിയർ ആൻഡ് സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ ഡോ. വി സുരേശൻ ഉദ്ഘാടനംചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Aug 03, 2025, 02:00 AM | 1 min read
നീലേശ്വരം
നാൽപതാമത് ജില്ലാ ജൂനിയർ ആൻഡ് സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ തുടക്കമായി. ഡോ. വി സുരേശൻ ഉദ്ഘാടനംചെയ്തു. അസോസിയേഷൻ ജില്ല പ്രസിഡന്റ് കെ വിജയകൃഷ്ണൻ അധ്യക്ഷനായി. ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പി പി അശോകൻ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി എ വിനോദ് കുമാർ എന്നിവർ സംസാരിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി പി ഗോപാലകൃഷ്ണൻ സ്വാഗതവും ടി ശ്രീധരൻ നായർ നന്ദിയും പറഞ്ഞു. സ്കൂളുകൾ, ക്ലബ്ബുകൾ, സ്പോർട്സ് അക്കാദമി എന്നിങ്ങനെ 36 ഓളം യൂണിറ്റുകളിൽ നിന്ന് 1200 പുരുഷ, വനിത കായിക താരങ്ങൾ മൂന്ന് ദിവസത്തെ മേളയിൽ പങ്കെടുക്കും. 20 വയസ്സിന് താഴെയും മുകളിലുമുള്ളവരുടെ പുരുഷ, വനിത മത്സരങ്ങൾ ഞായറാഴ്ച നടക്കും. 14, 16, 18 വയസിന് താഴെ ഉള്ളവരുടെ മത്സരങ്ങൾ തിങ്കളാഴ്ചയാണ്.









0 comments