കാർഷിക കോളേജിലേക്ക് എസ്എഫ്ഐ മാർച്ച്

വിവിധ ആവശ്യങ്ങളുന്നയിച്ച് പടന്നക്കാട് കാർഷിക കോളേജിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ച്
നീലേശ്വരം
കേരള കാർഷിക സർവകലാശാലയിലെ അനധികൃത ഫീസ് വർധന പിൻവലിക്കുക, ദേശീയ വിദ്യാഭ്യാസ നയത്തിലെ സംഘപരിവാർ കാവിവൽക്കരണത്തിന് ഉതകുന്ന തീരുമാനങ്ങൾ സർവകലാശാല നിയമങ്ങളിൽനിന്ന് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പടന്നക്കാട് കാർഷിക കോളേജിലേക്ക് മാർച്ച് സംഘടിപ്പിച്ചു. കാർഷിക കോളേജിലെയും ജില്ലയിലെ വിവിധ ക്യാമ്പസുകളിലെയും മൂന്നുറിലേറെ വിദ്യാർഥികൾ അണിനിരന്ന മാർച്ച് പടന്നക്കാട് നിന്ന് ആരംഭിച്ചു. പൊതുയോഗം ജില്ലാ സെക്രട്ടറി കെ പ്രണവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഋഷിത സി പവിത്രൻ അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രവിഷ പ്രമോദ്, കെ സജേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി ഇമ്മാനുവൽ, കെ അനുരാഗ്, ജില്ലാ വൈസ് പ്രസിഡന്റ് അദിനാൻ ചട്ടഞ്ചാൽ, ജിയ ജോസഫ് എന്നിവർ സംസാരിച്ചു. കെ പി വൈഷ്ണവ് സ്വാഗതം പറഞ്ഞു.









0 comments