ആദ്യദിനം തിളങ്ങി ഏകലവ്യ

കരിന്തളം ഏകലവ്യയിലെ താരങ്ങൾ കായികാധ്യാപകർക്കൊപ്പം
നീലേശ്വരം
ജില്ലാ ജൂനിയർ ആൻഡ് സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ എട്ട് മെഡലുകളുമായി സാന്നിധ്യമറിയിച്ച് കരിന്തളം ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ. 12 വയസിന് താഴെയുള്ള ആൺകുട്ടികളുടെയുടെയും പെൺകുട്ടികളുടെയും വിഭാഗത്തിലാണ് നേട്ടം. ആകെ 24 പോയിന്റ് നേടി. ആരതി (ലോങ്ജമ്പ്, മൂന്നാം സ്ഥാനം), ലക്ഷ്മി (100, 50 മീറ്റർ ഓട്ടം ഒന്നാം സ്ഥാനം), അമൃത (100 മീറ്റർ രണ്ടാം സ്ഥാനം), നൈഗ (ഹൈജമ്പ് രണ്ടാം സ്ഥാനം), അംജിത്ത് (400 മീറ്റർ രണ്ടാം സ്ഥാനം), അമൃത (200 മീറ്റർ, രണ്ടാം സ്ഥാനം), നൈഗ (50 മീറ്റർ, മൂന്നാം സ്ഥാനം) എന്നിങ്ങനെ എട്ട് മെഡൽ നേടി. 15 താരങ്ങളാണ് ശനിയാഴ്ച മത്സരത്തിൽ പങ്കെടുക്കാനെത്തിയത്. ഡയറക്ടർ ധനേഷിന്റെ മേൽനോട്ടത്തിൽ കായികാധ്യാപകരായ നിധിൻ നായിക്, ഐശ്വര്യ എന്നിവരാണ് പരിശീലനം നൽകുന്നത്.









0 comments