മാണിയാട്ട് വീട്ടിൽനിന്ന് 22 പവൻ കവർന്നു

മാണിയാട്ട്
വീടിന്റെ വാതിൽ തകർത്ത് 15 ലക്ഷത്തിൽപ്പരം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. നെക്ലസ്, വളകള്‍, മോതിരങ്ങള്‍, ബ്രേയ്സ് ലെറ്റ് ഉൾപ്പെടെ 22 പവൻ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. മാണിയാട്ട് ബാങ്കിന് സമീപത്തെ കെ സിദ്ദിഖിന്റെ വീട്ടിലാണ് വെള്ളി രാത്രി കവർച്ച. വീടിന്റെ മുൻവാതിലിന്റെ ഓടാമ്പൽ തകർത്ത് അകത്ത് കടന്നാണ് സ്വർണം കവർന്നത്. പകൽ 3.30 ഓടെ സിദ്ദിഖിന്റെ ഭാര്യ എം കെ ജുസീല മക്കളുമൊപ്പം പയ്യന്നൂരിൽ പോയി രാത്രി പത്തോടെയാണ് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. കിടപ്പുമുറിയിലെ അലമാര തുറന്നാണ് സ്വർണാഭരണങ്ങൾ കൊണ്ടുപോയത്. ചന്തേര ഇന്‍സ്‌പെക്ടര്‍ കെ പ്രശാന്ത്, പ്രിൻസിപ്പൽ എസ്ഐ കെ പി സതീഷ്, പ്രൊബേഷൻ എസ്ഐ സിആർ മൗഷിമി എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് വീട്ടിലെത്തി അന്വേഷണമാരംഭിച്ചു. വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.









0 comments